ഒഞ്ചിയം ധർമ്മ എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം

2021-22 വർഷത്തെ പ്രവേശനോത്സവം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് 10 മണിക്ക് തന്നെ ആരംഭിച്ചു.കുട്ടികളെ 9 മണിക്ക് തന്നെ സ്കൂളിൽ പ്രവേശിപ്പിച്ചു.കുട്ടികൾ, അധ്യാപകർ, വാർഡ് മെമ്പർ,വികസന സമിതി ചെയർമാൻ,പി ടി എ പ്രസിഡൻ്റ് എന്നിവരെ മാത്രം ഉൾപ്പെടുത്തി പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു.1,2 ക്ലാസ്സിലെ കുട്ടികളെ സമ്മാനപ്പൊതി നൽകി സ്വീകരിച്ചു.3,4 ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് വിലയിരുത്തൽ പ്രകാരം സമ്മാനം വിതരണം ചെയ്തു.ഉച്ചയ്ക്ക് പായസത്തോടൊപ്പം വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു.

പൂർവ വിദ്യാർത്ഥി സംഗമം

ഡിസംബർ 26 ന് സ്കൂളിലെ 1990-94 ബാച്ചിൻ്റെ പൂർവ വിദ്യാർത്ഥി സംഗമം സ്കൂളിൽ വച്ച് നടന്നു.പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.

പൂർവ്വാധ്യാപകരെ പൊന്നാട അണിയിച്ചു ആദരിക്കുകയും മൊമന്റോയും ഉപഹാരങ്ങളും സമർപ്പിക്കുകയും ചെയ്തു. അതിനുശേഷം പൂർവ അധ്യാപകരുടെ മറുപടി പ്രസംഗവും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.

ഈ ബാച്ചിലെ കുട്ടികൾ online പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് 7 സ്മാർട്ട് ഫോൺ നൽകിയിരുന്നു. അവർ തന്നെ അധ്യാപകർക്കുള്ള ആദരവും ഉപഹാരങ്ങളും നൽകി മാതൃക കാണിച്ചു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധം വിളിച്ചോതുന്ന ഒരു പരിപാടിയായിരുന്നു ഇത്.