ഒക്ടോബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്

Schoolwiki സംരംഭത്തിൽ നിന്ന്

.

ഒക്ടോബർ മാസത്തിലെ അദ്ധ്യായനവും ഓൺലൈൻ പഠനത്തെ ആശ്രയിച്ചാണ് നടന്നിരുന്നത് . അതോടൊപ്പം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ ഓൺലൈൻ ആയി നടന്നു. ഒക്ടോബർ മാസത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തുകയുണ്ടായി.

ഒക്ടോബർ 2ഗാന്ധിജയന്തി

ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷിച്ചു ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സൂക്ത അവതരണം നടത്തി ചിത്രരചന, , ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ വീടും പരിസരവും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

ഒക്ടോബർ 5ന് ലോക അധ്യാപക ദിനവും ആചരിച്ചു.

ഒക്ടോബർ 10ന് ദേശീയ തപാൽ ദിനവും ഒക്ടോബർ 11ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു. പ്രസ്തുത ദിനാചരണത്തിന്റെ സന്ദേശം ഉൾപ്പെടുത്തി പോസ്റ്റർ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ നൽകി.

ഒക്ടോബർ 15ന് ലോക വിദ്യാർത്ഥി ദിനം

ഒക്ടോബർ 16ന് ലോക ഭക്ഷ്യദിനം ആചരിച്ചു വിദ്യാർത്ഥി ദിനത്തിൽ എപിജെ അബ്ദുൽ കലാമിനെ അനുസ്മരിച്ച് പോസ്റ്റർ തയ്യാറാക്കി വിദ്യാർഥികൾക്ക് പ്രത്യേകം ആശംസകൾ നേർന്നു ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ വേണ്ടി കുറിപ്പ് തയ്യാറാക്കി നൽകി.

ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം ആചരിച്ചു

കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി പ്രവർത്തനങ്ങളെല്ലാം അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി