ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര/അക്ഷരവൃക്ഷം/നേർക്കാഴ്ചയിലെ കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
നേർക്കാഴ്ചയിലെ കോവിഡ്-19


ഞാൻ ശ്രീവേണി സി.എസ്. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു. എനിക്കും ചേച്ചിമാർക്കും പൂക്കൾ വളരെ ഇഷ്ഠമാണ്. അതുകൊണ്ട് എല്ലാ വർഷവും ഞങ്ങൾ ഫ്ലവർഷോ കാണാൻ പോകാറുണ്ട്. ഈ വർഷം ഞങ്ങൾ ഫ്ലവർഷോ കാണാൻ പോയില്ല. കാരണം കൊറോണ. അമ്മ പറഞ്ഞു ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് കൊറോമ എന്ന അസുഖമുണ്ട്. അവിടെ നിന്നു വന്ന എം.ബി.ബി.എസ്. പഠിക്കുന്ന ചേച്ചിക്ക് ആ അസുഖമായിട്ട് പാർക്കിൻെറ അപ്പുറത്തുള്ള ഹോസ്പിറ്റലിൽ ഉണ്ട്. അതുകൊണ്ട് ഇപ്പോൾ പോകുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ടീച്ചർ മാസ്കും സോപ്പും കൊണ്ടുവരാൻ പറഞ്ഞു. ടീച്ചർ പറഞ്ഞതുപോലെ മാസ്കും സോപ്പും സ്കൂളിലേക്ക് കൊണ്ടുപോയി. ഉച്ചഭക്ഷണത്തിന് മുമ്പും ശേഷവും ഞങ്ങൾ സോപ്പിട്ടു കൈകഴുകി. എൻെറ അച്ഛന് കപ്പലിലാണ് ജോലി. ചൈനയിലെ ഈ സംഭവം നടക്കുമ്പോൾ അച്ഛൻ ചൈനയിലെ ഒരു തുറമുഖത്ത് ഉണ്ടായിരുന്നു. അന്നൊക്കെ അച്ഛൻ വിളിക്കുമ്പോൾ മാസ്ക് ധരിച്ചിരിക്കുന്നത് കാണാം. ചൈനയിലെത്തിയാൽ അച്ഛൻ നാട്ടിലേക്ക് വരും എന്ന് പറഞ്ഞതായിരുന്നു. പക്ഷെ അച്ഛന് അവിടെ ഇറങ്ങാൻ സാധിച്ചില്ല. പിന്നെ അച്ഛൻ ഫിലിപ്പൈനിലേക്ക് പോയി. അച്ഛൻെറ കപ്പൽ അവിടെ വർക്ക്ഷോപ്പിൽ കയറ്റി. എല്ലാ രാജ്യങ്ങളിലും കൊറോണ പടർന്നുപിടിച്ചു. ഇന്ത്യയിലും വന്നു. സ്കൂൾ പൂട്ടി. പക്ഷെ അമ്മയുടെ കോളേജ് അടച്ചിട്ടില്ലായിരുന്നു. പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമ്മയുടേയും കോളേജ് അടച്ചു. പ്രധാനമന്ത്രി രാജ്യത്ത് ലോക്കഡൗൺ പ്രഖ്യാപിച്ചു. ഞങ്ങൾ വീടിനുള്ളിൽത്തന്നെ കളിച്ചു. സൈക്കിൾ ചവിട്ടാൻ പോലും പുറത്തേക്ക് പോകാറില്ല. ദിവസവും ഉച്ചതിരിഞ്ഞ് 6 മണിക്ക് ശേഷം ന്യൂസ്ചാനൽ കാണും. കേരളത്തിലേയും ഇന്ത്യയിലെയും മറ്റു രാജ്യങ്ങിലേയും കൊറോണ വിവരങ്ങൾ അറിയാൻ. ഞങ്ങൾ ദിവസവും ചിത്രങ്ങൾ വരക്കാറുണ്ട്.ദിവസവും പേപ്പർ വായിക്കുമ്പോൾ ലോകത്തിലെ കൊറോണരോഗികളുടെ എണ്ണം കൂടുന്നതുകണ്ടു. മരണത്തിൻെറ എണ്ണവും കൂടുന്നതുകണ്ടു. പക്ഷെ കേരളത്തിൽ രോഗികളുടെ എണ്ണം കുരവായിതുടങ്ങി. കുറേ നഴ്സ് ചേച്ചിമാർ അവരുടെ മക്കളെപോലും കാണാൻ പറ്റാതെ ആശുപത്രിയിൽ താമസിച്ച് ജോലി ചെയ്യുന്നുണ്ടെന്ന് അമ്മ പറഞ്ഞു. അച്ഛന് ഫിലിപ്പൈനിലും ഇറങ്ങാൻ സാധിച്ചില്ല. അവിടെ കൊറോണ രോഗകൾ കൂടുന്നതുകൊണ്ട് ലോകഡൗൺ പ്രഖ്യാപിച്ചു. വിമാനത്താവളം അടച്ചു. അനാവശ്യമായി റോഡിലിറങ്ങിയാൽ വെടിവെച്ചിടും എന്നാണ് അച്ഛൻ പറഞ്ഞത്. അച്ഛൻെറ ഷിപ്പ് വർക്ക്ഷോപ്പിൽ നിന്നും പണിതീരുന്നതിനുമുമ്പേ ഇറക്കി അവർ വെസ്റ്റ് ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. അവിടേയും ഇറങ്ങാൻ പറ്റുമോ എന്നറിയില്ല. എൻെറ അച്ഛൻ എന്ന് നാട്ടിൽ വരുമെന്ന് അറിയില്ല. ലോക്ഡൗൺ കാരണം ജോലി നഷ്ടപ്പെട്ടും പൈെസയില്ലാതായും നാട്ടിൽ തിരിച്ചെത്താൻ പറ്റാതെയായും ആഹാരമും മരുന്നും ഇല്ലാതെയും കഷ്ടപ്പെടുന്ന കുറേ ജനങ്ങൾ ഉണ്ട്. അവർക്ക്വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.

ശ്രീവേണി സി.എസ്.
3ബി ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം