ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യമുള്ള ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമുള്ള ജീവിതം

സുഹൃത്തുക്കളെ , ഇന്ന് നാം പല രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ് ഇതിന് പ്രധാന കാരണം രോഗപ്രതിരോധശേഷി കുറഞ്ഞതു കൊണ്ടാണ് . ചിട്ടയില്ലാത്ത ജീവിത ശൈലി, മദ്യപാനം , പുകവലി , ചില മരുന്നുകളുടെ അമിത ഉപയോഗം ഇവയൊക്കെ പ്രതിരോധശേഷി കുറക്കുവാനുള്ള കാരണങ്ങൾ ആണ്. ഇതൊക്കെ ഒഴിവാക്കി നല്ല ജീവിതശൈലി പാലിക്കുക, വിറ്റാമിൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക , നല്ല പച്ചക്കറികൾ, പഴങ്ങൾ, ശുദ്ധജലം എന്നിവ കിട്ടാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുക . നല്ല ആരോഗ്യം വേണമെങ്കിൽ , വിഷമില്ലാത്ത നല്ല ഭക്ഷണം, നല്ല സാമൂഹ്യ അന്തരീക്ഷം ഉണ്ടായാൽ രോഗമില്ലാത്ത ഒരു സമൂഹം ഉണ്ടാകും. അങ്ങനെ രോഗപ്രതിരോധശേഷി വർദ്ധിച്ച സമൂഹത്തിൽ ഇപ്പോൾ നാം അനുഭവിക്കുന്ന കോവിഡ് 19 പോലുള്ള രോഗങ്ങൾ ഒന്നും വരില്ല . വന്നാലും അതിനെ പ്രതിരോധിക്കാനുള്ള കഴിവ് നമുക്ക് ഉണ്ടാകും . രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കലാണ് . രോഗം വരാതിരിക്കാൻ പ്രതിരോധ ശേഷി വേണം. അതിനായി നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം .

ആയിഷ നൗറിൻ
3 A ഐ.പി.സി.എ.എം.എൽ.പി. സ്കൂൾ , പി.സി.പാലം
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം