ഐ.ടി. ക്ലബ്ബ് 2018-19/ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം
ഉദ്ഘാടനം
2018 - 19 അധ്യയനവർഷത്തിലെ സ്കൂളിലെ ഐ.ടി. ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ആഗസ്റ്റ് 10 ന് ഐ.ടി. ലാബിൽ വച്ചു നടന്നു. സ്കൂൾ ഹെഡ്‌മിസ്ട്രസ് മുംതാസ് ഭായി. എസ്.കെ. ഉദ്ഘാടനം ചെയ്തു.
ഉപ ജില്ല ഐ.ടി. മേള 2018
2017 അധ്യയന വർഷത്തിലെ കൊല്ലം ഉപജില്ല ഐ ടി മേളയിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലയാളം ടൈപ്പിംഗിൽ സായിറാം. കെ ഒന്നാം സ്ഥാനവും മൾട്ടിമീഡിയ പ്രസന്റേഷനിൽ നിതിൻ. പി.റ്റി രണ്ടാം സ്ഥാനവും ഐ ടി ക്വിസിന് സായിറാം കെ ഒന്നാം സ്ഥാനവും വെബ്പേജ് ഡിസൈനിംഗിന് ആദിത്യനാരായണൻ. എം.എൻ ഒന്നാം സ്ഥാനവും ഐ.ടി പ്രോജക്ടിന് ശരത് എസ്. ഇഗ്നേഷ്യസ് രണ്ടാം സ്ഥാനവും നേടി.
റവന്യൂ ജില്ല ഐ.ടി. മേള 2018
2018-ലെ കൊല്ലം ഉപജില്ല ഐ ടി മേളയിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിലും ഐ.ടി ക്വിസ് മത്സരത്തിലും സായിറാം. കെ ഒന്നാം സ്ഥാനവും മൾട്ടിമീഡിയ പ്രസന്റേഷനിൽ നിതിൻ. പി.റ്റി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സംസ്ഥാന ഐ.ടി. മേള 2018
2018 അധ്യയനവർഷത്തിലെ സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള സംസ്ഥാന തല ഐ.ടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളായി ബോയ്സ് ഹൈസ്കൂൾ മാറി. ആകെ പതിനാറ് പോയിന്റുകൾ നേടിക്കൊണ്ടാണ് സ്കൂൾ ഓവറോൾ കരസ്ഥമാക്കിയത്. ഹൈസ്കൂൾ വിഭാഗം മലയാളം ടൈപ്പിങ്ങിന് സായിറാം. കെ ഒന്നാം സ്ഥാനവും എ ഗ്രേഡും മൾട്ടിമീഡിയ പ്രസന്റേഷന് നിതിൻ. പി.റ്റി.യും ഐ.ടി. ക്വിസിന് സായിറാം. കെയും ബി ഗ്രേഡും കരസ്ഥമാക്കി.