ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പോലീസ് സ്റ്റോറി
പോലീസ് സ്റ്റോറി
ഓഫിസിൽ എത്തിയ പാടെ ആംബുലൻസിൽ കൊറോണ ഹോസ്പിറ്റലിലേക്കുള്ള ആരോഗ്യ പ്രവർത്തകരേയും ശുചീകരണ തൊഴിലാളികളേയും വിവിധ സ്ഥലങ്ങളിൽ നിന്നും ആശുപത്രിയിൽ കൊണ്ടുചെന്നാക്കി. ജീപ്പിൽ ആദിവാസി ഊരുകളിലേക്ക് അരിയും പല വ്യഞ്ജനങ്ങളും എത്തിച്ചു.പിന്നെ റോഡിൽ വാഹനം നിയന്ത്രിക്കാർ പൊരിവെയിലത്ത്'. ഒരു തണൽ പോലുമില്ലാതെ ചുട്ടുപൊള്ളുന്ന ടാറിങ്ങ് റോഡിൽ. കാണുന്നവർക്ക് കാക്കിയിട്ട പോലീസാണ്. പക്ഷേ ഉള്ളിൽ പച്ച മനുഷ്യനാണ് എന്നാരു ചിന്തിക്കുന്നു. ഉച്ചയ്ക്ക് അതിഥി തൊഴിലാളികൾക്ക് പൊതിച്ചോറുമായി ലേബർ ക്യാമ്പിലേക്ക് .വീണ്ടും സൂര്യൻ അസ്തമിക്കും വരെ റോഡിനു നടുവിൽ.പോലീസുകാരൻ ഭക്ഷണം കഴിച്ചോ വെള്ളം കുടിക്കാൻ കിട്ടിയോ എന്നൊക്കെ ആര് അന്യോഷിക്കുന്നു. ഒന്നും വേണ്ട വേനൽക്കാലത്ത് മുഖത്ത് ഈമാസ്ക് ഇല്ലായിരുന്നു എങ്കിൽ മര്യാദക്ക് ശ്വസിക്കാമായിരുന്നു. കൈയ്യുറ കാരണം വിയർത്തൊലിക്കുന്നു. കൊറോണ വൈറസുകാരണമുള്ള കഷ്ടപ്പാട്. കോ വിഡ് ആശുപത്രിയിലെ ജീവനക്കാരേ താമസ സ്ഥലത്ത് കൊണ്ടു പോയാക്കി ആംബുലൻസ് പാർക്ക് ചെയ്തപ്പോഴേക്കും വിളി വന്നു.രണ്ട് മൂന്ന് രോഗികളുടെ വീട്ടിൽ ജീവർ രക്ഷാ മരുന്നു കൾ കൊണ്ടെത്തിക്കണം.അതും കഴിഞ്ഞ് എത്തിയപ്പോഴേക്കും ഈ സമയം ആയി. ലോക് ഡൗൺ രാത്രി ആയതിനാൽ റോഡ് വിജനമാണ് .ബൈക്ക് അല്പം കൂടി വേഗം വിടാം. ഒരു കണക്കിന് എന്തിനാണ് വീട്ടിലേക്കുള്ള യാത്ര. പകലത്തെ ജോലികൾ ശരീരത്തിനേൽപ്പിച്ചിരിക്കുന്ന പരിക്കുകൾ എത്ര നിസ്സാരം മനസിന്റെ വേദന കൾക്ക് മുൻപിൽ.വീടിന്റെ പിൻമുറ്റത്തെ അലക്ക് കല്ലിൽ യൂണിഫോം സ്വയമലക്കി അയയിൽ വിരിച്ച്, അയയിലെ കൈലി എടുത്തു ടുത്ത് മുറ്റത്തിനപ്പുറത്ത് പണ്ട് തേങ്ങ ഇടാൻ ഉണ്ടാക്കിയ ഒറ്റമുറിയിൽ കിടക്കണം. കൊറോണ വൈറസ് മൂലമുള്ള കോവിഡ് 19 രോഗം എനിൽ നിന്നും എന്റെ കുടുംബത്തിലാർക്കും പടന്നുപിടിക്കരുത്. രാവിലെയും രാത്രിയും ഭക്ഷണം വിളമ്പി അരകല്ലിൽ കൊണ്ടു വച്ച് നിറമിഴികളോടെ അടുക്കള വാതിൽക്കൽ വന്ന് നോക്കി നിൽക്കും ഭാര്യ. ഇരുവശത്തും മോനും മോളും നിൽപ്പുണ്ടാവും, അച്ഛനെന്താണിങ്ങനെ വീട്ടിൽ കയറാതെ പോവുന്നത് എന്ന് വിചാരിച്ച് .. അവരുടെ അച്ഛാ എന്നുള്ള വിളിക്ക് ഉള്ളിൽ കരഞ്ഞുകൊണ്ട് ചിരിക്കും' എന്റെ അമ്മയേയും അപ്പനേയും കണ്ടിട്ട് ഒരു മാസം കഴിഞ്ഞു. അവർ ജനലിലൂടെ എന്നെ കാണുന്നുണ്ടാവും.പ്രായം കൂടിയവരല്ലേ ദൂരെ നിന്നാൽ മതി. എന്റെ കണ്ണു നിറയുന്നത് ആരും കാണാതെ ഭക്ഷണവുമെടുത്ത് മുറിയിലേക്ക് പോരും. പാത്രം കഴുകി കൊണ്ട് വയ്ക്കാൻ ചെല്ലുമ്പോഴും അവരവിടെത്തന്നെ കാണും.എത്ര ദിവസമായി അവരെ ഒന്നെടുത്ത് കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തിട്ട്, ഭാര്യയോട് സ്നേഹത്തോടെ നല്ല വാക്കു പറഞ്ഞ് ചിരിപ്പിച്ചിട്ട് ഇനി എന്നാ ണച് ഛാ ഞങ്ങളുടെ കൂടെ വന്ന് കിടക്കുന്നത്, " ആ ചോദ്യം കേൾക്കാത്തതുപോലെ തിരികെ വന്ന് കിടക്കും. സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞതാണോ/ദിവസം മുഴുവനുമുള്ള ജോലിയുടെ ക്ഷീണം കൊണ്ടാണോ, ഉറക്കം കൊണ്ടാണോ, ഒരു നിമിഷം കണ്ണിന്റെ കാഴ്ച മങ്ങി. ബൈക്ക് ഒന്ന് പാളി, എവിടെയോ ചെന്നിടിച്ചു, തെറിച്ച് റോഡിൽ. ചൂടാറി വരുന്ന കറുത്ത ടാർ റോഡിൽ ചൂട് ചോര ചുവന്ന ചിത്രം വരച്ചുകൊണ്ടിരുന്നു.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കഥ |