ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
കല്പ വൃക്ഷങ്ങളും വയലുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് പ്രത്യേകതകളുണ്ട് .സാക്ഷരതയുടെയും ആരോഗ്യത്തിനറെയും വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ് .നിർഭാഗ്യവശാൽ പരിസ്ഥിതിസംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിൻറെ വൃത്തിയും മാത്രം സംരക്ഷിച്ചു സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിൻറെ ഈ പോക്ക് അപകടത്തിലേക്കാണ് .

പ്രകൃതി മനുഷ്യന് കനിഞ്ഞു നൽകിയിട്ടുള്ള സൗഭാഗ്യങ്ങൾ നിരവധിയാണ് .മണ്ണും വായുവും, ജലവും ,ജൈവവൈവിധ്യവും എല്ലാം നമുക്ക് ലഭിച്ച അനുഗ്രഹങ്ങളാണ്. നാം ജീവിക്കുന്ന ചുറ്റുപാടിൻറെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ഇന്ന് മനുഷ്യൻ അവൻറെ അത്യാർത്തി മൂലം പച്ചപ്പരവതാനി വിരിച്ച കുന്നിൻ പ്രദേശങ്ങളെല്ലാം യന്ത്രക്കൈകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നു .താഴ്ന്ന പ്രദേശങ്ങളും ചതുപ്പ് പ്രദേശങ്ങളുമെല്ലാം മണ്ണിട്ട് നികത്തി ഫ്ലാറ്റുകളും കെട്ടിടങ്ങളും പണിയുന്നു .പാടം നികത്തിയും പുഴയിലെ മണൽ വാരിയും വനം വെട്ടിയും മാലിന്യ കൂമ്പാരങ്ങൾ വർദ്ധിപ്പിച്ചും, പ്ലാസ്റ്റിക് മാലിന്യവും അശാസ്ത്രീയമായ കൃഷി രീതികളും സ്വീകരിച്ചു നമ്മുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന കാഴ്ചകളാണ് എങ്ങും കാണാൻ കഴിയുന്നത് .ഇതിൻറെയെല്ലാം ഫലമായി കാലാവസ്ഥയിൽ ഗണ്യമായ മാറ്റം ഉണ്ടാകുന്നു .പ്രളയവും വരൾച്ചയും എല്ലാം ഇന്ന് അധികരിക്കുന്നു. ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി ജനം നെട്ടോട്ടമോടുന്നു. പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു. നമുക്ക് നമ്മുടെ പൂർവികർ ദാനം തന്നതല്ല ഈ ഭൂമി, മറിച്ചു നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ. പരിസ്ഥിതി സംരക്ഷണത്തിന് പേരിൽ നാം ഒന്നും ചെയ്യാതിരിക്കുക അല്ല മറിച്ച് പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും വിഭവങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ള ഒരു സുസ്ഥിര വികസനം ആയിരിക്കണം നമ്മുടെ കാഴ്ചപ്പാട് .

ശ്രീഹരി മനോജ്
5 A ഐ.എച്ച്.ഇ.പി.ജി.എച്ച്.എസ്.കുുളമാവ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം