കണ്ടിട്ടുമില്ല നാം കേട്ടിട്ടുമില്ല നാം
വിഷാദം നിറഞ്ഞൊരു വിഷുകണികാലം
അമ്പലമില്ലാത്ത ആഘോഷമില്ലാത്ത
ആരവമില്ലാത്ത വിഷുകണിക്കാലം
കണ്ണനെ പോലും കാണാൻ കഴിയാത്ത
സങ്കടമേറും വിഷുകണികാലം
ഇത്തിരി പോന്നൊരു കുഞ്ഞു ഭീകരൻ
കൊറോണ എന്നൊരു ഭീകരൻ
വീട്ടു തടങ്കലിലിട്ടൊരു കാലം
സ്വാതന്ത്ര്യത്തോടെ വിലസി നടന്ന നാം
പാരതന്ത്ര്യത്തിൻ നോവറിഞ്ഞ കാലം
ഒന്നു നാമോർക്കുക നമ്മളീ ഭൂമിയിൽ
ഒന്നുമല്ലെന്ന നഗ്ന സത്യം