മഴ തോരാൻ നേരം
പുൽനാമ്പുകളിൽ ഇറ്റിറ്റു വീഴുന്ന
മഴത്തുള്ളികളിൽ മഴവില്ല് വിരിഞ്ഞ നേരം
സ്വപ്നത്തിലെങ്കിലും ഞാൻ ആശിച്ചു പോയി
ഈ മഴത്തുള്ളികൾ എന്നും നമുക്ക്
സ്വർഗ്ഗീയ വാതിൽ തന്നങ്കിലെന്ന്
നീ വരാൻ വൈകിയ നേരം
മധുര നാരങ്ങയാൽ നിറഞ്ഞു നിന്ന ഗഗനത്തോടും
ശോണിമ കൊണ്ടു മൂടിയ ആദിത്യനോടും
എന്നുള്ളിലെ ആധി അറിയാതെ ഞാൻ പറഞ്ഞു പോയി