ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/സ്വപ്നം കാണാം രോഗവിമുക്ത രാഷ്ട്രത്തെ
സ്വപ്നം കാണാം രോഗവിമുക്ത രാഷ്ട്രത്തെ
കൊറോണ വൈറസ് പോലുള്ള മഹാവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ഇത്തരം രോഗങ്ങൾ ഉയർത്തുന്ന ഭീഷണികളെ മറികടക്കാൻ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്. രോഗവിമുക്തമായ ഒരു രാഷ്ട്രത്തിന്റെ അടിത്തറ വാർത്തെടുക്കാൻ രോഗപ്രതിരോധത്തോടൊപ്പം തന്നെ ജനങ്ങൾ വ്യക്തി ശുചിത്വവും രോഗപ്രതിരോധവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. ഏതൊരു വൈറസും നമ്മളെ തോൽപിക്കാതിരിക്കാൻ നാം ശരീരത്തിനകത്തും പുറത്തും മുൻകരുതലുകൾ എടുത്തെ മതിയാകൂ. എന്നാൽ നാം ആകട്ടെ സോപ്പോ, സാനിറ്റൈസറോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുക്കുക, തുമ്മുമ്പോഴോ ചുമക്കുമ്പോഴോ മുഖം തൂമാല കൊണ്ട് മറക്കുക തുടങ്ങിയ ബാഹ്യ മുൻകരുതലുകൾ മാത്രമേ സ്വീകരിക്കാറുള്ളൂ. എന്നാൽ ഏതെങ്കിലും കാരണവശാൽ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചെന്നിരിക്കട്ടെ നാം എന്താണ് ചെയ്യേണ്ടത്? ഏതൊരു രോഗാണുവായിരുന്നോട്ടെ നമ്മുടെ ശരീരത്തിലേക്ക് കിടന്നാൽ അത് നമ്മെ കീഴ്പ്പെടുത്തണമെങ്കിൽ ആദ്യം നമ്മുടെ രോഗപ്രതിരോധ ശേഷിയോട് മല്ലിട്ടേ മതിയാകൂ. കൊറോണ വൈറസ് ബാധക്കെതിരെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാൽ ജനങ്ങൾ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചാണ് കഴിയുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങളെ കണ്ണീരിലാഴ്ത്തിയ കൊറോണ വൈറസിനെ തുരത്താൻ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ചു കൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം