ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/ഭയം വേണ്ട പ്രതിരോധം മതി
ഭയം വേണ്ട പ്രതിരോധം മതി
ചൈനയിൽ കെവിൻ എന്ന് പേരുള്ള ഒരാൾ താമസിച്ചിരുന്നു. അദ്ദേഹം ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന് പക്ഷികളുടെയും മൃഗങ്ങളുടെയും മാംസം വളരെ ഇഷ്ടമായിരുന്നു. അതിനാൽ ഇടക്കിടെ മാംസം കഴിക്കുക എന്നത് ഇദ്ദേഹത്തിന്റെ ഒരു സ്വഭാവമായിരുന്നു. കെവിൻ പൊതുവെ എന്തെങ്കിലും അസുഖം വന്നാൽ ഡോക്ടറെ കാണുകയോ മരുന്നുകൾ കഴിക്കുകയോ ചെയ്യുമായിരുന്നില്ല. ഒരുദിവസം ഇദ്ദേഹത്തിന് വല്ലാത്ത ചുമയും പനിയും തൊണ്ടവേദനയും അനുഭവപ്പെടുകയുണ്ടായി. അദ്ദേഹം എന്നത്തെയും പോലെ അത് നിസ്സാരമാക്കി കളഞ്ഞു. അങ്ങിനെയിരിക്കേ കെവിൻ തന്റെ നാട്ടിൽ പോയി കുടുംബത്തെ കാണാൻ വേണ്ടി തീരുമാനിച്ചു. കെവിൻ നാട്ടിലെത്തി തന്റെ വീട്ടുകാരെ കണ്ടതിൽ അയാൾ വളരെയേറെ സന്തോഷിച്ചു. അപ്പോഴാണ് ചൈനയിൽ കൊറോണ എന്ന രോഗമുണ്ടെന്ന് അറിഞ്ഞതും പലർക്കും ആ രോഗം ബാധിച്ചെന്നും അറിഞ്ഞത്. അങ്ങിനെയിരിക്കേ കെവിന്റെ സ്ഥിതി വളരെ മോശമായി കൊണ്ടിരുന്നു. അങ്ങനെ കെവിന്റെ വീട്ടുകാർ ഡോക്ടറെ കാണുവാനായി നിർബന്ധിച്ചുവെങ്കിലും അയാൾ സമ്മതിച്ചില്ല. അഞ്ചു ദിവസം കഴിഞ്ഞപ്പോൾ കെവിനിൽ കൊറോണ രോഗലക്ഷണം കണ്ടുതുടങ്ങി. തുടർന്ന് ആരോഗ്യ പ്രവർത്തകരെത്തി അയാളെ ആശുപത്രിയിൽ കൊണ്ടു പോയി. കെവിനെ ഉടൻ തന്നെ കൊറോണ പരിശോധനക്ക് വിധേയനാക്കി. റിസൽറ്റ് വന്നപ്പോൾ ഭയപ്പെട്ട പോലെ തന്നെ പോസിറ്റീവ്. തുടർന്ന് അദ്ദേഹത്തിനെയും കൂടാതെ അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും ഐസൊലേഷൻ ലേക്ക് മാറ്റുകയും അവരെയും കൊറോണ ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തു. ഇവരുമായി അടുത്ത് ഇടപെട്ടവർ എന്ന നിലയിൽ ആ ഗ്രാമത്തിലെ പകുതി കുടുംബങ്ങളേയും ഐസൊലേഷൻ ലേക്ക് മാറ്റേണ്ടിവന്നു. കെവിന്റെ കുടുംബത്തിലെ മറ്റുള്ളവരുടെ ടെസ്റ്റ് റിസൽറ്റും പോസിറ്റീവ് ആയി. പ്രതിരോധശേഷി കൂടുതലുള്ളതിനാൽ ഭാര്യയും കുഞ്ഞും രക്ഷപെട്ടു. അമ്മയുടെ സ്ഥിതിയും വളരെ മോശമായികൊണ്ടിരുന്നു. അച്ഛൻ മരണപ്പെട്ടു പ്രായം കൂടുതലുള്ളവർക്ക് പ്രതിരോധശേഷി കുറവാണല്ലോ. തുടർന്ന് അമ്മയും മരണപ്പെട്ടു. പിന്നീട് കെവിനും മരണത്തിന് കീഴടങ്ങി. പ്രതിരോധശേഷി ഏറെ കുറവായിരുന്നു അയാൾക്ക്. അദ്ദേഹം ചെറുപ്പം മുതലേ രോഗങ്ങളെ നിസാരമാക്കി കാണുന്നതുകൊണ്ട് ഡോക്ടറെ കാണുകയോ മരുന്നു കഴിക്കുകയോ ചെയ്യാതെ അദ്ദേഹത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെട്ടിരുന്നു. കെവിൻ കാരണം ആ ഗ്രാമത്തിലെ കുറേപേർ മരണമടയുകയും ചെയ്തു. കെവിൻ ഒരാൾ മനസ്സ് വെക്കുകയായിരുന്നെങ്കിൽ ആ ഗ്രാമവും ആ കുടുംബവും രക്ഷപ്പെടുമാ യിരുന്നു. നാം ഓരോരുത്തരും ചിന്തിക്കുക.. നാം തകർക്കുന്നത് നമ്മുടെ ഒരു ജീവൻ മാത്രം അല്ല ഒരു ജനതയുടെ മൊത്തം ജീവൻ ആണ്.
|