ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
      പ്രതിരോധിക്കാം അതിജീവിക്കാം

ലോകമാകെ പിടിച്ചു കുലുക്കിയ മഹാമാരിയാണ് കോവി ഡ് 19. ഇതിനെ പിടിച്ചു കെട്ടാനുള്ള പരിശ്രമത്തിലാണ് ലോകാരോഗ്യ സംഘടന 2019 ഡിസംബർ 1 ചൈനയിലെ വുഹാ നിൽ നിന്നാണ് രോഗത്തിന്റെ ഉത്ഭവം. കൊറോണ വൈറസ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുറവാണ്. ഇന്ത്യയിലെ കൊറോണ വൈറസ് 70 മുതൽ 80 നാനോമീറ്റർ വരെ വലുപ്പമുള്ള ഉരുണ്ട രൂപമാണ്. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ കൊറോണ വൈറസിനെ ചെറുത്തു നിർത്താനുള്ള പ്രതിരോധ നടപടികൾ എടുത്ത് കൊറോണയെ തുരത്താനുള്ള ശ്രമത്തിൽ കേരളം മാതൃകയാണ്. 8 മീറ്റർ വരെ ദൂരം ഒരു കൊറോണ രോഗിയിൽ നിന്നും വൈറസ് സഞ്ചരിക്കും. കേരളത്തിൽ രോഗബാധിത രേക്കാൾ ഇരട്ടിയാണ് രോഗമുക്തി നേടിയവർ.കേരള സർക്കാർ കൊറോണക്കെതിരെ പല പല നടപടികൾ സ്വീകരിക്കുന്നു. കൊറോണ വ്യാപനം തടയാൻ റാപിഡ് ടെസ്റ്റ് കിറ്റുകൾ ചൈനയിൽ നിന്നും എത്തിച്ചു. കൊറോണ കാലത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി : പിണറായി വിജയൻ അതിഥി തൊഴിലാളികൾക്കായി തുടക്കമിട്ട ഭക്ഷണ വിതരണ പദ്ധതിയാണ് കമ്മ്യൂണിറ്റി കിച്ചൺ. കേരളത്തിൽ നടത്തി വരുന്ന ഒരു ചികിത്സയാണ് പ്ലാസ്മ ചികിത്സ. രോഗ ഭേദമായ വരുടെ അളവ് തൃപ്തികരമെങ്കിൽ അവരു ടെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള മറ്റു രോഗികൾക്കും നൽകും.

      ശുചിത്വത്തിന്റെ കാര്യത്തിൽ വ്യക്തിശുചിത്വ മാ ണ് ആദ്യം ആവശ്യo. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴാ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. അര മണിക്കൂർ കൂടുമ്പോൾ കൈ സോപ്പുപയോഗിച്ച് കഴുകുക. ലോക്ക് ഡൗൺ കാലത്ത് മാലിന്യ സംസ്കരണ പാഠം പഠിപ്പിക്കാൻ ഹരിത കേരള മിഷൻ ഒരുങ്ങുന്നു. കൊറോണയെ വ്യക്തിശുചിത്വത്തിലൂടെ നമുക്ക് തടയാം.' ശാരീരിക അകലം, സാമൂഹിക ഒരു മ' എന്നതാണ് കൊറോണ കാലത്തെ മുദ്രാവാക്യം.
     കൊറോണ കാലത്ത് പരിസ്ഥിതി മലിനീകരണം കുറവാണ്. ഫാക്ടറികൾ തുറന്നു പ്രവർത്തിക്കുന്നില്ല. വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല. അതുകൊണ്ട് വായു മലിനീകരണം ഇല്ല. കാർബൺ ഡൈ ഓക്സൈഡ് അധികമുള്ള സ്ഥലങ്ങൾ ഇപ്പോൾ മലിനീകരണം ഇല്ലാത്തതിനാൽ ശുദ്ധമാണ്. പല മൃഗങ്ങളും കാട് ഇറങ്ങി കൊണ്ടിരിക്കുകയാണ്.
തേജ . ടി.കെ
7G ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം