ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം രോഗങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം രോഗങ്ങളെ..

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്ന് നാം ഒരുപാട് കേൾക്കുന്നുണ്ട്. എന്നാൽ നമ്മൾ പോലും അറിയാതെ എത്രയോ രോഗങ്ങളെ നമ്മുടെ ശരീരം ചെറുത്തു നിൽക്കുന്നുണ്ട്. അത് ഒരു വ്യക്തിയുടെ സ്വാഭാവിക രോഗപ്രതിരോധശേഷി കൊണ്ടാണ്. ആരോഗ്യ രംഗത്ത് നാം ഏറെ പുരോഗതി നേടിയെങ്കിലും കൊറോണ യും നിപ്പയും പോലുള്ള പുതിയ രോഗങ്ങൾ ഒന്നൊന്നായി ഉടലെടുത്തു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രതിരോധശേഷിയെ കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്.

ഒരു കാലഘട്ടത്തിൽ വസൂരിയും കോളറയും പോലുള്ള രോഗങ്ങളുടെ വിളനിലമായിരുന്നു കേരളം. ഇന്ന് അത്തരം രോഗങ്ങളെ ഒരു പരിധിവരെ പുറത്തു നിർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് ആളുകളുടെ മരണത്തിന് ശേഷമാണ് അത്തരം രോഗങ്ങളെ പിടിച്ചുകെട്ടാൻ നമുക്ക് സാധിച്ചത്. വ്യക്തി ശുചിത്വത്തിൽ മലയാളികൾ ഏറെ മുന്നിലാണെങ്കിലും പരിസര ശുചിത്വത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് പൊതുജന ആരോഗ്യത്തിന് ഭീഷണിയാണ്. ഇതിനൊപ്പം പുതിയ സാംക്രമിക രോഗങ്ങളുടെ കടന്നുവരവ് കൂടിസ ആകുമ്പോൾ ആശങ്കകൾ വർദ്ധിക്കുന്നു.

പല രോഗങ്ങളെയും അകറ്റി നിർത്തുന്നതിൽ പ്രതിരോധ മരുന്നുകൾക്കുള്ള പങ്ക് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ടെറ്റ്നസ് പോളിയോ പോലുള്ള പല രോഗങ്ങളെയും ഇങ്ങനെ ചെറുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു കുട്ടി ജനിക്കുന്നത് മുതൽ 15 വയസ്സു വരെയുള്ള കാലയളവിൽ നൽകുന്ന കൃത്യമായ പ്രതിരോധ കുത്തിവെപ്പുകൾ, പോളിയോ തുള്ളി മരുന്നുകൾ എന്നിവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇത് പരമാവധി ജനങ്ങളിലേക്ക് എത്തിക്കുവാനും നടപ്പിൽ വരുത്തുവാനും കഴി.ഞ്ഞത് കേരളത്തിൻറെ വലിയ വിജയമാണ്. പോഷകസമൃദ്ധമായ ആഹാരവും നല്ല വ്യായാമവും പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.

ആരോഗ്യകരമായ ജീവിതശൈലി ആണ് ഏത് രോഗത്തിനുള്ള പ്രതിവിധി. പോഷകസമ്പുഷ്ടമായ ആഹാരം, നല്ല വ്യായാമം, സമ്പൂർണ്ണ ശുചിത്വം ഇവ ശീലമാക്കി കൊണ്ട് രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം..

പാർവ്വതി ബി.എസ്
ആറ്.ഡി ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പ‍ുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം