അപ്രതീക്ഷിതമായി വന്ന അവധിക്കാലം
കളിചിരിയോടെ വിടപറഞ്ഞു -
നീങ്ങേണ്ട അവധിക്കാലം
എൻ ഓർമകളിലെന്നും തങ്ങി-
നിൽക്കുന്നൊരവധിക്കാലം.
വേർപിരിയൽ ചൊല്ലലില്ല,
സൗഹൃദ കൈയ്യൊപ്പുകൾ വാർത്തലില്ല.
അജയ്യനായി വാഴും മനുഷ്യനെ
തകർത്തുടച്ചൊരു കുഞ്ഞൻ വൈറസെ.....
നിന്റെ പേര് കൊറോണയെന്നോ...
ഉല്ലാസ യാത്രകളില്ല, എങ്ങും
ആഘോഷ വേളകളില്ല.
എങ്കിലും വീടിൻ അകത്തളങ്ങളിൽ
ഞങ്ങൾ സുരക്ഷിതർ.