എ യു പി എസ് മുള്ളേരിയ ಎ ಯು ಪಿ ಎಸ್ ಮುಳ್ಳೇರಿಯ/അക്ഷരവൃക്ഷം/ സ്നേഹനൊമ്പരം l

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹനൊമ്പരം l
ഉദിച്ചുയരുന്ന സൂര്യപ്രകാശം ജനൽ കമ്പികളിൽ ഊടെ തട്ടി ദീപുവിനെ യും മാളുവിനെ യും തലോടി ഒരു പുതിയ പ്രഭാതം കൂടി വരികയായി. ജനൽ കമ്പികൾ ക്കിടയിലൂടെ നോക്കിയാൽ കടൽ പോലെ പരന്നു കിടക്കുന്ന മാലിന്യക്കൂമ്പാരം ചുറ്റും രൂക്ഷഗന്ധം. മഴക്കാലമായാൽ പിന്നെ പറയേണ്ട. കിണറുകൾ മലിനജലത്തിൽ നിറയും. എന്നാൽ ഏറെ സമയം നിന്ന് പെയ്യുന്ന മഴയത്തു മാലിന്യങ്ങൾ വീട്ടിലെത്തും. പിന്നെ കട്ടിലിലാണ് ഏക ആശ്വാസംഅതിൽ കയറി ഇരിക്കും. പിന്നെ ഒരു ആശ്വാസം അവർക്ക് സ്കൂളിലാണ് അവിടെയെത്തി ശുദ്ധജലം കുടിക്കാം. സ്കൂൾ വിട്ടു വരുമ്പോൾ കുപ്പികളിൽ സ്കൂളിലെ വെള്ളം നിറയ്ക്കും. ' ആർത്തു പെയ്യുന്ന മഴ' ചേരിയിലെ എല്ലാവർക്കും നെഞ്ചിടിപ്പാണ്. ഇനി കുറച്ചു നേരം കൂടി നിന്നു പെയ്താൽ വെള്ളം വീട്ടിലെത്തും. പിന്നെ പറയണ്ട കൊതുകും.... എല്ലാം കൊണ്ട് നിറയും. അവർ ഭയന്നത് പോലെ സംഭവിച്ചു. മഴ ഇന്നു നിൽക്കുന്ന ലക്ഷണം ഒന്നും ഇല്ല. നേരം പുലർന്നു മാളു സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. ദീപു ആണെങ്കിൽ കട്ടിലിൽനിന്ന് എഴുന്നേൽ ക്കുന്നില്ല. അമ്മയാണെങ്കിൽ വീട്ടിലെ വെള്ളം എല്ലാം അടിച്ചു കളയുകയാണ്.' മാളു ഡെറ്റോൾ എവിടെയാ....? ' അതൊക്കെ തീർന്ന അമ്മേ..... അമ്മേ ദീപു എണീക്കുന്നില്ല അവന് സുഖമില്ല എന്ന് തോന്നുന്നു. നെറ്റിയിൽ തൊട്ടുനോക്കിയപ്പോൾ ചുട്ടുപൊള്ളുന്ന പനി പിന്നെ ഒന്നും ആലോചിച്ചില്ല അവനെ വാരിയെടുത്തു കൊണ്ട് ആശുപത്രിയിലേക്ക് ഓടി. ഇവരുടെ കീറിയ വസ്ത്രം മുഖത്തെ പേടിക്കണ്ട ആശുപത്രി ഉള്ളവർ പകച്ചുനിന്നു.

ദീപുവിന് ചികിത്സിക്കാൻ തന്നെ മടിയായി. പെട്ടെന്നുതന്നെ ഐസിയുവിലേക്ക് മാറ്റി. ' എന്താ ഡോക്ടർ സാറേ എന്റെ മോന് പറ്റിയത്.? ഇപ്പൊ ഒന്നും പറയാറായിട്ടില്ല ടെസ്റ്റ് റിസൾട്ട് വന്നാൽ എന്തെങ്കിലും പറയാൻ പറ്റൂ. ലക്ഷണം കണ്ടിട്ട് ഡെങ്കി ആണെന്ന് തോന്നുന്നു. വരാന്തയിൽ അമ്മയും ആSNEHA BABUഅറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ച് പ്രാർത്ഥിക്കുകയാ നേരാംഇരുട്ടിത്തുടങ്ങി പെട്ടെന്ന് ഐസിയുവിലേക്ക് ഡോക്ടർമാരും നഴ്സുമാരും ഓടുന്നു . ഇത് കണ്ട് പരിഭ്രാന്തരായി. ' എന്താ അമ്മേ ദീപുവിന്? നിന്റെ ദീപുവിന് ഒന്നും പറ്റില്ല. എന്താ ഡോക്ടറെ മോന്? സോറി ഞങ്ങൾ പരമാവധി ശ്രമിച്ചു പക്ഷേ !അപ്പോഴേക്കും അമ്മ പൊട്ടിക്കരഞ്ഞു. സാർ ആ കുട്ടിയുടെ റിസൾട്ട് വന്നു പോസിറ്റീവാണ്. കുറച്ചുനേരം കഴിഞ്ഞപ്പോൾ ആ വരാന്ത ശൂന്യമായി അമ്മയും മാളുവും പിന്നെ വെള്ളയിൽ പൊതിഞ്ഞു കെട്ടിയ ദീപുവും. അവർക്ക് എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു. ദീപുവിനെ ഒന്നു മറവു ചെയ്യാൻ ഒരു തുണ്ട് ഭൂമി ഇല്ല. അവസാനം അവർ കയ്യിലുള്ളതും മിച്ചം വെച്ചതും എല്ലാം എടുത്തു പൊതുശ്മശാനത്തിൽ ലേക്ക് പോയി. കത്തിയെരിയുന്ന ദീപുവിനെ കാണാനുള്ള മനക്കരുത്ത് അവർക്ക് ഉണ്ടായില്ല. അവര് രണ്ടുപേരും പതിയെ നീങ്ങി . അമ്മയുടെ മനസ്സിൽ വിതുമ്പുന്ന ഉണ്ടായിരുന്നു. ' ഒരുതുണ്ട് ഭൂമിയില്ലാത്ത ദരിദ്ര ആണല്ലോ ഞാൻ'!


SNEHA BABU
7 D എ യു പി എസ് മുള്ളേരിയ ಎ ಯು ಪಿ ಎಸ್ ಮುಳ್ಳೇರಿಯ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ