ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് ബോവിക്കാന/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


 പ്രവേശനോത്സവം

  2022 ജൂൺ 1ാം തീയ്യതി പ്രവേശനോത്സവം സംഘടിപ്പിച്ചു.സ്കൂൾ കവാടത്തിൽ ചെണ്ട, മറ്റു വാദ്യങ്ങൾ ,മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ പുതുതായി എത്തിയ കുട്ടികളെ സ്വീകരിച്ചു. പ്രീ പ്രൈമറി വിഭാഗത്തിൽ വൈദ്യുതി ലഭിച്ചതിൻ്റെ സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു.പരിപാടിയിൽ സാമൂഹിക - സാംസ്കാരികപ്രവർത്തകർ,രക്ഷിതാക്കൾ, ജനപ്രതിനിധികൾ, മാനേജ്മെൻ്റ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
പരിസ്ഥിതി ദിനം
 ജൂൺ 5 ലോക  പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ വിദ്യാലയത്തിലും വീട്ടിലും വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചു. വിദ്യാലയത്തിൽ മാഗസീൻ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു.
യോഗ ദിനാചരണം
അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി യോഗ പരിശീലനവും പ്രദർശനവും നടന്നു. യോഗ പരിശീലകയായ ശാലിനി ടീച്ചർ പരിശീലനത്തിന് നേതൃത്വം നൽകി. സംഗീതത്തിൻ്റെ അകമ്പടിയോടെ നടന്ന യോഗ പ്രദർശനം കുട്ടികൾക്ക് സന്തോഷകരമായ അനുഭവം ഉളവാക്കി.
 വായനാ വാരാഘോഷം
 വായനാവാരവുമായി ബന്ധപ്പെട്ട് വായനാമത്സരം , ക്വിസ്, പുസ്തക പ്രദർശനം മുതലായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി വായനാദിനാചരണം സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കൃഷ്ണകുമാർ പള്ളിയത്ത് ഉദ്ഘാടനം ചെയ്തു.
 ചാന്ദ്രദിനം

   ജൂലായ് 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിനക്വിസും, ചാന്ദ്രയാൻ  വിക്ഷേപണ വീഡിയോ പ്രദർശനവും നടത്തി.


വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

  2022 ആഗസ്റ്റ് 3 ന് വിദ്യാരംഗം കാസർഗോഡ് ഉപജില്ലാതല ഉദ്ഘാടനം ബോവിക്കാനം എ.യു. പി സ്കൂളിൽ നടന്നു. എഴുത്തുകാരിയായ കുമാരി സിനാഷയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് മിനി പി.വി യോഗത്തിൽ മുഖ്യാതിഥിയായി. കുട്ടികളുടെ സ്വാഗത ഗാനം,സംഗീതശിൽപം എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി.
  
 അമൃതസ്വാതന്ത്ര്യം പരിപാടി
  
  സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 14 ന് അമൃതസ്വാതന്ത്ര്യം പരിപാടി സംഘടിപ്പിച്ചു. ഭാഷാ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അരമണിക്കൂർ ദൈർഘ്യമുള്ള നൃത്ത സംഗീതത്തോടെയുള്ള സ്വാതന്ത്ര്യ സമര രംഗങ്ങൾ വേദിയിൽ കുട്ടികൾ അവതരിപ്പിച്ചപ്പോൾ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ദേശീയതയുടെ സാഗരത്തിൽ ആറാടി
 
   ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
 പി.ടി.എ യുടെ തീരുമാന പ്രകാരം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആദൂർ പോലീസിൻ്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ പോലീസ് മേധാവികൾ ബോധവൽക്കരണ ക്ലാസുകൾ കൈകാര്യം ചെയ്തു. കൂടാതെ ബോവിക്കാനത്ത് ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ കൂട്ടായ്മയും സംഘടിപ്പിച്ചു.


സ്കൂൾ കലോത്സവം

   മൂന്ന് ദിവസം നീണ്ട സ്കൂൾ കലോത്സവം രണ്ട് വേദികളിലായി അരങ്ങേറി. നേരത്തെ നടന്ന ഓഫ് സ്റ്റേജ് മത്സരങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തു. സബ് ജില്ലയിൽ മത്സരിച്ച് കുട്ടികൾ യു പി വിഭാഗത്തിൽ ഓവറോൾ  ചാമ്പ്യൻഷിപ്പ് നേടിയത് അഭിമാന നേട്ടമായി. കൂടാതെ തിരുവാതിര, മലയാള പദ്യപാരായണം എന്നിവ ജില്ലാതലത്തിലും മത്സരിച്ചു.