എ യു പി എസ് പടിഞ്ഞാറത്തറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ആമുഖം

പശ്ചിമഘട്ട മലനിരകളുടെ സുരക്ഷയിൽ സുരക്ഷിതമായ വയൽനാടുകളുടെ രമണീയ ഭൂഭാഗമായ വയനാട്,സഞ്ചാരികളുടെ പറുദീസ കൂടി ആയ ഈ ഭൂപ്രദേശത്തിൽ ബാണാസുര മലയുടെ ലാളിത്യം ആവോളം നുകർന്നു വേടരാജാക്കന്മാരുടെ ചരിത്ര ഐതീഹ്യം വിളിച്ചോതി,ടീപ്പു സുൽത്താന്റെ കുതിര പ്പടയുടെകുളമ്പടികളാൽ മുഖരിതമായ പുതിയ നിരത്ത് എന്ന പേരുകേട്ട ഇന്നത്തെ പടിഞ്ഞാറത്തറഎന്ന കൊച്ചു ഗ്രാമം.

ഗ്രാമത്തിൻറെ ഗ്രാമ ഭംഗിആവോളം ആവാഹിച്ച് തല ഉയർത്തി ഗ്രാമീണരുടെ ദിവ്യ സ്വപ്ന സാക്ഷാത്കാരത്തിൻറെ സാക്ഷ്യപത്രമായ് പരില്ലസിക്കുന്ന ക്ഷേത്രമാണ് ഞങ്ങളുടെ ഈ പടിഞ്ഞാറത്തറ എ യുപി സ്കൂൾ.

1954 ൽസ്ഥാപിതമായ ഈ വിദ്യാപ്പീടത്തിൻറെസ്ഥാപകൻ പരേതനായ ശ്രീ.ടി കേളപ്പൻ നായർ ആയിരുന്നു.പരേതയായ മാധവി അമ്മ എന്നിവരുടെ കരങ്ങളാൽ പ്രവർത്തനനിരതമായ ഈ വിദ്യാകേന്ദ്രം ഇന്ന് വൈത്തിരിഉപജില്ലയിലെ ഏറ്റവും വലിയ വിദ്യാകേന്ദ്രമായ് വിരാജിക്കുന്നു.പഠനപാതയിൽ പുരോഗതിയുടെ പടവുകൾ പടുത്തുയർത്തി സ്തുത്യർഹമായ ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാലയത്തിന് സാധിച്ചു.പാഠ്യേതരകാര്യങ്ങളിൽ മികവ് പുലർത്തി നേട്ടങ്ങൾ കൈവരിക്കുന്നതിനും സാക്ഷിയായ് മേളകളിൽ മേലപ്പെരുപ്പത്തിൻറെ ശംഗോലി സംസ്ഥാനതലം വരെ എത്തി നില്ക്കുന്നു.കായികക്ഷമതയിലൂടെ വിദ്യാലയ കരുത്തിൻ ത്തിരിവെട്ടം സംസ്ഥാന തലത്തിൽ പ്രകാശിതമാകുന്നതിനും സാധിച്ചു.

സ്കൂൾ ചരിത്രത്തിൻറെ ഇതളുകളിലേക്

ഗ്രാമ പശ്ചാത്തലം:

ഞങ്ങളുടെ പടിഞ്ഞാറത്തറഗ്രാമം പുതിയ നിരത്ത് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.മ്യ്സൂർ രാജാവായിരുന്ന ടിപ്പുസുൽത്താന്റെ പടിയാളികൾ കോഴികോട് സാമൂതിരിരാജാവിന്റെ അടുത്ത് ചെല്ലുവാൻ വേണ്ടി പുതിയതായ് ഉണ്ടാക്കിയ റോഡ് ആയതുകൊണ്ടാണ് പുതിയ നിരത്ത് എന്നു അറിയപ്പെട്ടിരുന്നത്.അന്നത്തെ യാത്ര മാർഗം കുതിരകൾആയിരുന്നു.പിന്നീട് ഈ റോഡ് കുതിരപാണ്ടി റോഡ് എന്നും അറിയപ്പെട്ടു.

കുറുംബലകോട്ടയിലുണ്ടായിരുന്ന പ്രശസ്തമായ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് പ്രദേശത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് ആയിട്ടാണ്.അതിനാലാണ് ഈ പ്രദേശത്തിന് ദിക്കിന്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറത്തറ എന്ന നാമകരണം ഉണ്ടായത്. ഇന്ന് പടിഞ്ഞാറത്തറ എന്നറിയപ്പെടുന്ന ഗ്രാമത്തിന്റെ കേന്ദ്രത്തിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്.വിദ്യാലയ ചരിത്രത്തിലെക് കടക്കുന്നതിന് മുൻപേചരിത്രം സൂചിപ്പിക്കുന്നത് ആ ഗ്രാമത്തിലെ ചരിത്രത്തിലെക് ഒന്നെത്തിനോക്കുന്നതിന് ആണ്.ഈ ചരിത്ര രചനക്അത് അനിവാര്യമാണ്.

വിദ്യാലയ ആരംഭം

1954 ൽ സ്ഥാപിതമായ വിദ്യാലയം അന്ന് മദിരാശി ഗവൺമെൻറ് അഗീകാരത്തോടെ,മദിരാശി വിദ്യാബ്യസ ബോർഡിൻറെ കീഴിൽ ആരംഭിച്ചു.(പണ്ടത്തെ മലബാർ ജില്ലയിൽ ഉൾപ്പെട്ടത്).വിദ്യാബ്യസ ഓഫീസ്ഉം മറ്റുകാര്യങ്ങളും നിലനിന്നിരുന്നത് ഇന്നത്തെകോഴികോട് ജില്ലയിൽ ആയിരുന്നു.അന്നത്തെ കാലത്ത് ഇൻറർമീഡിയേറ്റ് വിദ്യാബ്യസ രീതിയായിരുന്നു.ആരംഭകാലത്ത് സ്വന്തമായ് കെട്ടിടം ഉണ്ടായിരുന്നില്ല.

ഈ വിദ്യാലയത്തിൻറെഅനിയറാശിൽപ്പി ഈ നാട്ടുകാരുടെ എല്ലാം ആയിരുന്ന അധികരിയേട്ടൻ എന്നു വിളിക്കുന്ന തേനാമഗലത്ത്കേശവൻ നായർ ആയിരുന്നു.അദ്ദേഹം തലശ്ശേരി പോയിആണ് ഹൈസ്കൂൾവിദ്യാഭ്യാസം നേടിയത്. ആ അനുഭവത്തിൻറെവെളിച്ചത്തിൽ ആണ്എന്തു നഷ്ടമായലും യു പി സ്കൂളിനായ് അങ്ഗീകാരം നേടാൻ ശ്രമിച്ചത്. അഞ്ചാം ക്ലാസ് പാസ്സായികൃഷിയിലേക്കും കച്ചവടത്തിലേക്കും തിരിഞ്ഞവരെ വീണ്ടും രക്ഷിതാക്കളെ സമീപിച്ച് കുട്ടികളെ സ്കൂളിൽ ചേർപ്പിച്ചു.കാനോത്തൂ നടത്താൻ തീരുമാനിച്ച് കുട്ടിയെയും ചേര്ത്ത് 27 കുട്ടികൾ ആയതിനു ശേഷം സ്കൂളിന് അങ്ഗീകാരം ലഭിച്ചത്.

1954 ൽ പ്രമുഖ തറവാട് ആയ പാറക്കൽ കേളപ്പൻ നായർ രുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെട്ടിടത്തിൻറെ മുകളിലത്തെ നിലയിൽ ആയിരുന്നു വിദ്യാലയം ആരംഭിച്ചത്.താഴത്തെ നിലയിൽ ആയുർവേദ ചികിത്സ ലഭ്യമായിരുന്നു.അതുകൊണ്ട് ഇന്നും അത് ഡിസ്പെൻസറികവല എന്നറിയപ്പെടുന്നു.കാലങ്ങൾക്കുശേഷം വിദ്യാലയത്തിന് സ്വന്തമായ് കെട്ടിടം ഉണ്ടായിരുന്നത് തറ-മണ്ണും,ചുമര് ഓട മേഞ്ഞതും ,മേൽകൂര ഓലമേഞ്ഞതും ആയിരുന്നു.

വിദ്യാലയ ആരംഭത്തിൽ പ്രഥമ വിദ്യാർഥിആയ പി ടിരാമൻ കുട്ടി ഇന്നും വിദ്യാലയ ചരിത്ര താളുകൾ തേടി നടക്കുന്നവർക് പ്രചോദനവും വഴികാട്ടി ഉം ആണ് .ഇന്നതെ കണ്ണൂർ ജില്ലയിലെ തലശ്ശേരികാരൻ ആയിരുന്നു പ്രഥമആദ്യപകൻആയ ശ്രീ .കെ കേളപ്പൻ നബ്യാർ. പഠിക്കാൻ കുട്ടികളെ അന്വേഷിച്ചിരുന്ന കാലം ,പഠിപ്പിക്കാൻ അദ്ധ്യാപകർ ഇല്ലാതിരുന്ന പ്രദേശം,മലബനിഉണ്ടായിരുന്ന കാലഘട്ടം,ജോലിചെയ്യാൻ അന്യദേശകരുടെ വിമുഖത, ഇങ്ങനെ ഒരുപാട്പ്രതിസന്ധികൾ തരണം ചെയ്തു പഠനവും പഠന പ്രവർത്തനവും മുന്നോട്ടു കൊണ്ടുപോയത് ഇന്നും അത്ഭുതമാണ്.

കേളപ്പൻ മാഷ് നു ശേഷം കണ്ണൂർ ജില്ലയിൽ നിന്നും കെമാധവൻ നബ്യാർ,കുഞ്ഞിരാമൻ തുടങ്ങിയ ശ്രേഷ്ഠരായ അദ്ധ്യാപകര് ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചു.പ്രഥമ പ്രധാന അധ്യാപകൻ കെ.വി ശേഖരൻ മാസ്റ്റർ ആയിരുന്നു.1960 കളിൽ ആണ് വിദ്യാലയത്തിന് സ്ഥിരമായുള്ള 3 ക്ലാസ് റൂം ഉള്ള കെട്ടിടം നിർമിച്ചത്.

വിദ്യാലയത്തിൻറെ വളർച്ച

ഇപ്പോൾ 24 അദ്ധ്യാപകരും 5,6,7, ക്ലാസ്സുകളിൽ 16 ഡിവിഷൻകളിൽ പഠനം നടന്നുവരുന്ന ഈ വിദ്യാലയം വൈത്തിരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനം നടത്തുന്ന വിദ്യാലയം ആണ്.

കായിക മൽസര രംഗത്ത് തുടക്കം, മുതൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം നിലനിർത്തുവാൻ ഇതുവരെ കഴിഞ്ഞു. ഈ വിദ്യാലയത്തിന് ജില്ലയിലും സംസ്ഥാനത്തുംസ്തുത്യർഹമായ സ്ഥാനം കൈവരിക്കാൻ കഴിഞ്ഞു.കൂടാതെ വിദ്യാഭ്യാസ വകുപ്പിൻറെകായിക ക്ഷമത പദ്ധതിയിൽ തുടക്കം മുതൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിന് സ്വന്തം ആണ്. യു എസ് എസ് ,മറ്റ് സ്കോളർഷിപ്പുകൾ എന്നിവ നേടിഎടുക്കുന്നതിനും വിദ്യാര്ഥികൽക് കഴിഞ്ഞു .ദേശീയ അവാര്ഡ് ജേതാവ് ശ്രീമതി കമലമ്മ ടീച്ചർ എന്നും ഈ വിദ്യാലയത്തിന് അഭിമാനമാണ്.

ഇന്നും ഈ കൊറോണ കാലത്ത് കുട്ടികളുടെ എണ്ണം മറ്റ് വിദ്യാലയങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചു.വരും നാളുകളിലും വളർച്ചയുടെ നാഴികകല്ലായ്ഈ വിദ്യാലയം മുദ്രണം ചെയ്യപ്പെടും.

പഠന പ്രവർത്തങ്ങളോടൊപ്പം പടനെതര പ്രവർത്തങ്ങളിലും അനസ്യൂതം വളർച്ച ഉണ്ടാക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു.