എ യു പി എസ് ദ്വാരക/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച
അക്ഷരവൃക്ഷം

ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾ

വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ധാരാളം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികൾക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ രണ്ട് വർഷവും നമുക്ക് ജില്ലാതലത്തിൽ നാലാം സ്ഥാനവും എ പ്ലസ് ഗ്രേഡും നേടാൻ സാധിച്ചു. സമ്മാനത്തുകയായി അയ്യായിരം രൂപയും പ്രശസ്തിപത്രവും വിദ്യാലയത്തിന് ലഭിച്ചു. സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാൻ നല്ല പാഠം യൂണിറ്റിന് കഴിഞ്ഞു. കാരുണ്യബക്കറ്റ്, മെഡിസിൻ ശേഖരണം, കോളനികളിൽ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ, ഊർജ സംരക്ഷണം, ചികിൽസാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീൻ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനോടകം നടന്നു കഴിഞ്ഞു. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളിൽ നന്മയുടെ വിത്തു പാകാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ നല്ല പാഠം പ്രവർത്തനം സഹായകമായി. ഈ വർഷത്തെ ഓണാഘോഷം പത്തിൽകുന്ന് കോളനിയിലെ ഉൽസവമാക്കാൻ നല്ലപാഠം പ്രവർത്തകർക്ക് കഴിഞ്ഞു. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരായ ജോൺസൻ സാർ, ജോസഫ് സാർ എന്നിവരും അക്ഷീണം പ്രയത്നിക്കുന്നു.

അക്ഷരവെളിച്ചം പദ്ധതി

വിദ്യാലയത്തിന്റെ മികവു പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമാണ് അക്ഷരവെളിച്ചം. പOനത്തിൽ പിന്നാക്കം നിൽക്കുന്ന ST വിഭാഗം ഒഴികെയുള്ള കുട്ടികൾക്ക് 1 മുതൽ 7 വരെ ക്ലാസടിസ്ഥാനത്തിൽ ദിവസവും അധ്യയന സമയത്തിന് ശേഷം 3.45 മുതൽ 4.30 വരെ മുക്കാൽ മണിക്കൂർ പ്രത്യേക പരിശീലനം നൽകി വരുന്നു. 7ആം തരം പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളെയും എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മുഴുവൻ അധ്യാപകരും ഇതിന് നേതൃത്വം നൽകുന്നു. പ്രസ്തുത പദ്ധതി ഏടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു . പിന്നാക്കം നിൽക്കുന്ന ST വിഭാഗം കുട്ടികൾക്ക് പഞ്ചായത്തിൽ നിന്ന് നിയമിച്ച ലയ ടീച്ചർ പരിശീലനം നൽകി വരുന്നു.

കോളനി പി.ടിഎ

ഈ വർഷം നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിന്നോക്ക വിഭാഗക്കാരുടെ വീടുകളിൽ ചെന്ന് പ്രാദേശിക പി.ടി.എ രൂപീകരിച്ചു. കുട്ടികൾ തുടർച്ചയായി ക്ലാസുകളിൽ വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കോളനിയിലെ വിദ്യാസമ്പന്നരായ ആളുകൾ, എസ്.ടി പ്രമോട്ടർമാർ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തിൽ ജാഗ്രതാസമിതിയും പ്രവർത്തിച്ചു വരുന്നു. തുടർന്ന് വിവിധ കോളനികൾ കേന്ദ്രീകരിച്ച് തുടർപ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതിലൂടെ കൊഴിഞ്ഞ്പോക്ക് തടയാനും കുട്ടികളെ തുടർച്ചയായി വിദ്യാലയങ്ങളിലേക്കെത്തിക്കാനും സാധിക്കുന്നു. ഗോത്രസാരധി പദ്ധതിയും നല്ല രീതിയിൽ നടപ്പിലാക്കി വരുന്നു.

ക്ലാസ് ലൈബ്രറി

കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കാനും , പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനും ക്ലാസ് ലൈബ്രറികൾ സഹായകമാകുന്നു. ക്ലാസിലെ ഓരോ കുട്ടിയും പുസ്തകങ്ങൾ സംഭാവന ചെയ്ത് ക്ലാസ് ലൈബ്രറിയെ സമ്പന്നമാക്കുന്നു. ബാലസാഹിത്യങ്ങൾ, കഥ, കവിത, കടംകഥ, ജീവചരിത്രങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ വായിച്ച് വിദ്യാർത്ഥികൾ വിശ്രമവേളകളിൽ വായനയുടെ വസന്തം വിരിയിക്കുന്നു. ഈ വർഷത്തെ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം പ്രാദേശിക കവി ശ്രീ പ്രേമചന്ദ്രൻ ചിക്കല്ലൂർ ഉദ്ഘാടനം ചെയ്തു.

ജൈവ പച്ചക്കറി

വിദ്യാർത്ഥികൾ ക്ലാസടിസ്ഥാനത്തിൽ നിലം ഒരുക്കി പച്ചക്കറി കൃഷിചെയ്തുവരുന്നു. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കാബേജ്, കോളീഫ്ലവർ, ചീര, പയർ, തക്കാളി തുടങ്ങിയ പച്ചക്കറികൾ വിളവെടുക്കുന്നതിനനുസരിച്ച് ഉച്ചഭക്ഷണത്തിലുൾപ്പെടുത്തുന്നു. പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം വെള്ളമുണ്ട കൃഷി ഓഫീസർ ശ്രീ മമ്മൂട്ടി നിർവഹിച്ചു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെ മുഴുവൻ കുട്ടികൾക്കും കൃഷിഭവന്റെ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ നൽകി.

സ്കൂൾ മാഗസിൻ

കുട്ടികളുടെ സർവാസനകളെ കോർത്തിണക്കിക്കോണ്ട് ഈ അദ്ധ്യയന വർഷം നിറവ്, നിറച്ചാർത്ത് എന്നീ കയ്യെഴുത്ത് മാസികകൾ കയ്യാറാക്കി. വരയിലും രചനയിലും നമ്മുടെ കുട്ടികൾ മികവുപുലർത്തി. ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി രചനാ മൽസരത്തിൽ അഫിഫ തസ്നി, സിന്റാ സണ്ണി എന്നിവർ മികച്ച പ്രതിഭകളായി

പഠനയാത്ര

കുട്ടികൾക്ക് വിനോദവും വിജ്ഞാനവും നൽകുന്നതാണ് പഠനയാത്ര. ഈ വർഷം പ്രകൃതി രമണീയത നിറഞ്ഞ ഊട്ടിയിലേക്കായിരുന്നു പോയത്. ബൊട്ടോണാക്കൽ ഗാർഡൻ, തേയില ഫാക്ടറി, ഷൂട്ടിങ്ങ് പോയിന്റ് തുടങ്ങിയവ കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. അറുപതോളം കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു.

എസ്.ടി എസ്.സി ഗ്രാന്റ്, മൈനോരിറ്റി IEDC സ്കോളർഷിപ്പുകൾ

എസ്.സി എസ്.റ്റി വിഭാഗത്തിൽപെടുന്ന എല്ലാ കുട്ടികൾക്കും, മുസ്ലിം, ഒബിസി, മൈനോരിറ്റി വിഭാഗത്തിൽ പെടുന്ന അർഹരായ വിദ്യാർത്ഥികൾക്കും, ഭിന്നശെഷിയുള്ള കുട്ടികൾക്കും സർക്കാരിൽനിന്നും ലഭിക്കുന്ന മുറയ്ക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നു. കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ യൂനിഫോം തുണിയും വിതരണം ചെയ്തു. പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, പാൽ, മുട്ട എന്നിവ അർഹരായ എല്ലാ കുട്ടികൾക്കും യഥാസമയം നൽകി വരുന്നു. കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം ആരോഗ്യക്ലബിന്റെ നേതൃത്വത്തിൽ എല്ലാദിവസവും വിതരണം ചെയ്യുന്നു. കുട്ടികൾക്കായുള്ള അയേൺ ഗുളിക വിതരണം, പ്രഥമ ശുശ്രൂഷ, പ്രധിരോധ കുത്തിവെപ്പ് തുടങ്ങിയവ നെഴ്സിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ ആരോഗ്യസെമിനാറിൽ പങ്കെടുക്കാൻ വിദ്യാലയത്തിൽ നിന്നും ആറുപേർക്ക് അവസരം ലഭിച്ചു. കുട്ടികളുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് യഥാസമയം ചികിൽസയ്ക്ക് വിധേയരാക്കാൻ മെഡിക്കൽ ക്യാമ്പുകളിലൂടെ കഴിയുന്നു

അദ്ധ്യാപക പരിശീലനങ്ങൾ

BRC, ഡയറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ അദ്ധ്യാപ പരിശീലനങ്ങളിലും അറിയിപ്പ് കിട്ടുന്നതനുസരിച്ച് അദ്ധ്യാപകർ പങ്കെടുക്കുന്നു. ആഴ്ചയിലൊരുദിവസം വിഷയാടിസ്ഥാനത്തിൽ SRG യോഗം ചേരുകയും അവിടെവച്ച് ചർച്ച ചെയ്ത് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ഉപജില്ലയിലെ LP വിഭാഗം പരിശീലനകേന്ദ്രം കൂടിയാണ് നമ്മുടെ വിദ്യാലയം. ഈ അദ്ധ്യയനവർഷം ഉപജില്ലാ വിദ്യാഭ്യൃസ ഓഫീഹർ, ഡി.പി.ഒ, ബി.പിഒ, ഡയറ്റ് ലക്ചേഴ്സ്, ബി.ആർ.സി കോഡിനേറ്റേഴ്സ്, ഉച്ചഭക്ഷണ ഓഫീസർ തുടങ്ങിയവർ വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, അടുക്കളയുടെ ശുചിത്വം, ശൗചാലയ ശുചിത്വം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു.

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ദ്വാരക/Activities&oldid=1029740" എന്ന താളിൽനിന്ന് ശേഖരിച്ചത്