അമൃതാ എച്ച് എസ് എസ് വള്ളികുന്നം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി നമുക്ക് എങ്ങനെയെല്ലാം പ്രയോജനപ്പെടുന്നു.. പരിസ്ഥിതി ഇല്ലെങ്കിൽ നമ്മൾ എങ്ങനെ ജീവിക്കും. പക്ഷേ നാം ഇന്ന് നമ്മുടെ നിലനിൽപ്പിനാധാരമായ പരിസ്ഥിതിയെ കാർന്നു തിന്നുകയാണ്.. നാമിന്ന് പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ തന്നെ താറുമാറാക്കുക യാണ്.. നമ്മുടെ പാരിസ്ഥിതിക തണലാകുന്ന മരങ്ങൾ നാം നമ്മുടെ സന്തോഷത്തിനായി നശിപ്പിക്കുന്നു.. നമ്മൾ പകുതി നശിപ്പിച്ച പരിസ്ഥിതിയെ നമുക്ക് എങ്ങനെ വാർത്തെടുക്കാം.. നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്ന വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കാം.. പരിസ്ഥിതിയെ കൊന്നു കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് എന്ന മാരകമായ വസ്തുവിനെ നമുക്ക് മറക്കാം.. പരിസ്ഥിതിയെ സുന്ദരമാക്കുന്ന പുഴ വയൽ കുളം എന്നിവയെല്ലാം നമുക്ക് സംരക്ഷിക്കാം.. ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയുന്നതിൽ ഊടെ നമുക്ക് ശുദ്ധജലം ലഭ്യമാക്കാം.. മരങ്ങൾ അമിതമായി വെട്ടുന്നത് നമുക്ക് തടയാം. മൃഗങ്ങളെയും വനങ്ങളെയും നമുക്ക് സംരക്ഷിക്കാം.. അൽപസമയം നമുക്ക് നമ്മുടെ പരിസ്ഥിതിക്കായി മാറ്റിവയ്ക്കാം.. നാം നശിപ്പിച്ച പരിസ്ഥിതിയെ വാർത്തെടുക്കാൻ നാം ഒന്നിച്ച് പ്രവർത്തിക്കണം., നമ്മൾ ഒരു മരം നടുമ്പോൾ നാം പരിസ്ഥിതിയോടുള്ള ഒരു കടമ നിർവഹിക്കുന്ന തുല്യമാണ്. നമുക്ക് നല്ലൊരു പരിസ്ഥിതിക്കായി പ്രാർത്ഥിക്കാം.
 

നന്ദന.ജെ
8 C എജിആർഎം ഹയർ സെക്കന്ററി സ്കൂൾ, വള്ളികുന്നം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം