എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/ഭൂമി തൻ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി തൻ നൊമ്പരം



മാനവർ തന്നുടെ പ്രവർത്തി കൊണ്ടത്ര മേൽ
പരിസ്ഥിതിയെല്ലാം മലിനമായ് മാറി
പാടങ്ങളെല്ലാം നികത്തി -
കൃഷിയെല്ലാം ഇല്ലാതായി.
നീരുറവ തൻ ഉറവിട മെല്ലാമെങ്ങോ പോയ്
പ്രകൃതി തൻ പച്ചപ്പെങ്ങോ പോയ്
മനുഷ്യ ജൻമത്തിൻ വികൃതിയാൽ
എങ്ങും പൊടി പടലങ്ങളായ് മാറി
പ്ലാസ്റ്റിക് ഭൂമിയിൽ കത്തിയെരിച്ചു
പ്രകൃതിയെല്ലാം വിഷ പു ക യാക്കി മാറ്റി നാം
നല്ല വായു ശ്വസിക്കാനുമില്ലാതായി
പകർച്ചവ്യാധികളൾ പെരുകുകയായ്
ജീവജാലങ്ങൾ വസിക്കുമാ-
വാസസ്ഥലങ്ങൾ മാനവ കരങ്ങളാൽ
നശിച്ചു കൊണ്ടിരിക്കുന്നുമെങ്ങും
ഭൂമിതൻമാറു പിളർത്തിയ കറ്റി -
കൂറ്റൻ കെട്ടിടങ്ങൾ പടുത്തുയർത്തി
വൃക്ഷങ്ങളെല്ലാം പിഴുതെറിയുന്നു നാം
കുന്നും, മലകളും നിരത്തുന്നു നാം.
ഭൂമിതൻ നൊമ്പരം കേൾക്കാനാരുണ്ട് പാരിൽ
മനുഷ്യരാശിയുടെ നിലനിൽപ്പിനായ്
പരിസ്ഥിതി തന്നുടെ നിലനിൽപ്പിനായ്
നമ്മളൊന്നിച്ചു നിൽക്കണമെന്നുമെങ്ങും ...
                  

 

ആദിഷ ടി എം
IV B ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത