എ എം യു പി എസ് മാക്കൂട്ടം/വിദ്യാർത്ഥി രചനകൾ/സാഹിത്യം/ബാല്യകാലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ബാല്യകാലം / റാനിയ നിസാർ സി

ശക്തമായി മഴ പെയ്യുന്ന ആ രാത്രിയിൽ തന്റെ മുറിയിൽ ഒറ്റക്ക് കിടക്കുകയായിരുന്നു നീലിമ. ഒരു ചാറ്റൽ മഴയുടെ താളം പതിയെ ആ മുറിയിലേക്ക് അലയടിച്ചു വന്നുകൊണ്ടിരുന്നതിനാൽ നീലിമ ഓരോന്ന് ആലോചിച്ചുകൊണ്ട് പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.

ഉദിച്ചുയർന്ന സൂര്യന്റെ കിരണങ്ങൾ ജനൽ പാളികൾക്കിടയിലൂടെ മുഖത്തേക്ക് പതിച്ചപ്പോൾ അവൾ മെല്ലെ എഴുന്നേറ്റു. പുറത്ത് പക്ഷിമൃഗാദികളുടെ ശബ്ദങ്ങൾ കേൾക്കുന്നു. പുറത്തേക്ക് നോക്കിയ നീലിമ കണ്ടത് പൂക്കളും പൂമ്പാറ്റകളും. ഓണക്കാലമായതിനാൽ പൂക്കൾ പറിക്കാൻ പോകുന്ന കുട്ടികളും. അതു കണ്ടപ്പോൾ നീലിമ തന്റെ ബാല്യകാലം ഓർത്തു. ചേച്ചിയോടൊത്ത് പൂ പറിക്കാൻ പോയതും വീടിനടുത്തുള്ള കേണലിന്റെ വീട്ടിലെ നായ ഓടിച്ചതും ഓർത്തവൾ ചിരിച്ചു. ആ ചെറു കാലത്തിലേക്ക് തിരിച്ചുപോകാൻ അവൾ ആഗ്രഹിച്ചു. സംശയമില്ല, മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം ബാല്യകാലം തന്നെ.