എ എം എം ആർ ജി എച്ച് എസ് എസ് നല്ലൂർനാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

കുട്ടികളുടെ മാനസികവും, ശാരീരികവുമായ ഫിറ്റ്നസിന് വേണ്ടി ഇൻഡോർ_ ഔട്ട്ഡോർ ഗെയിമുകളിൽ പരിശീലനം നൽകുന്നു . ദിനാചരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും, മറ്റ് സാമൂഹിക പ്രവർത്തനങ്ങളിലും സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ സജീവപങ്കാളിത്തം വഹിക്കുന്നു...
-
SPC2024-2025
'മഴയെഅറിഞ്ഞ് മഴയിൽ കുതിർന്ന്'
മഴ നടത്തം സംഘടിപ്പിച്ചു.
നല്ലൂർ നാട് അംബേദ്കർ എംആർഎസ്, SPC യൂണിറ്റിന്റെ നേതൃത്വത്തിൽ മഴയെ അറിഞ്ഞ് മഴയിൽ കുതിർന്ന് എന്ന ശീഷകത്തിൽ മഴ നടത്തം സംഘടിപ്പിച്ചു. തേറ്റമല പാരിസൺസ് എസ്റ്റേറ്റിലെ ദുർഘടമായ കുന്നുകളിലൂടെയുള്ള 60 വിദ്യാർത്ഥികളുടെ ട്രക്കിംഗ് ഈ വർഷത്തെ (2025)അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഫീൽഡ് ട്രിപ്പുകളുടെ തുടക്കമായി . ഉദ്ഘാടനം നല്ലൂർ നാട് സീനിയർ സൂപ്രണ്ട് ശ്രീകല നിർവഹിച്ചു. പ്രധാന അധ്യാപകൻ അബ്ദുല്ല. എസ്, SPC, CPO മാരായ റോണി വർഗീസ് ,സ്മിത എന്നിവർ നേതൃത്വം നൽകി .അധ്യാപകരായ മോഹൻ.കെ, വൈഷ്ണവ്.പി സി ,ബബിത.പി എന്നിവർ കുട്ടികൾക്കൊപ്പം മഴ നടത്തത്തിന്റെ ഭാഗമായി.
-
കുട്ടിപോലീസിന് '15' വയസ്;
ആഗസ്റ്റ് 2 എസ് പി സി ദിനത്തോട് അനുബന്ധിച്ച് ,എ .എം .എം, ആർ .ജി .എച്ച് .എസ് .എസ് നല്ലൂർനാട് ,എസ് പി സി സീനിയർ കേഡറ്റ്സിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ വെച്ച് ബഹു.ജില്ലാ കളക്ടർ ശ്രീമതി മേഘശ്രീക്ക് ഗാർഡ് ഓഫ് ഹോണർ നൽകി ആദരിച്ചു .ചടങ്ങിൽ എ ഡിഎൻഒ ശ്രീ.മോഹൻദാസ് ,ഡി ഐ ശ്രീഅനീഷ് ,എസി പി ഓ ശ്രീ റോണി വർഗീസ് ,തുടങ്ങിയവർ നേതൃത്വം നൽകി.