എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ശുചിത്വശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വശീലം

പൊതു സ്ഥലത്ത് തുപ്പരുത്, അത് ശിക്ഷാർഹമാണ് ഈ നിയമം നിലവിലുണ്ടെങ്കിലും നാം പലപ്പോഴും അതേ കുറിച്ച് ബോധവാൻമാരല്ല പൊതു ഇടത്ത് തുപ്പുക എന്ന രോഗ വാഹിനിയായ ദുശ്ശീലം തിരുത്താൻ നാം തയ്യാറാവാത്തതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം ഇപ്പോൾ കൊറോണ എന്ന മഹാ മരി ലോകത്താകെ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ഈ ദുശ്ശീലത്തിന്റെ വ്യാപ്തി നാം തിരിച്ചറിയേണ്ടത് വളരെ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഈ വൈറസിന് പടരാൻ ഏറ്റവും നല്ല ചാലകമാണല്ലോ ഇങ്ങനെ ചെയ്യുന്നതിലൂടെ കൈവരിക്കപ്പെടുന്നത് ഇതുവരെയും പ്രത്യേകിച്ച് മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ലാത്ത കൊറോന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് തുപ്പുക എന്ന നമ്മുടെ ഈ ശീലം നിർത്തിയേ പറ്റൂ അല്ലെങ്കിൽ നിർത്തിച്ചേ പറ്റൂ നാം താമസിക്കുന്ന വീട്ടിനകത്ത് ആരും തന്നെ തുപ്പാറില്ല തുപ്പാൻ തോന്നാത്ത വിധം പൊതു ഇടം ശുചിത്വത്തോടെ പരിപാലിക്കുക എന്നത് നിയമം ഉണ്ടായതു കൊണ്ടു മാത്രം ഉണ്ടാകില്ല. ഓരോ തവണ നാം പൊതു സ്ഥലങ്ങളിൽ തുപ്പുമ്പോഴും അത് സഹജീവികളുടെ ജീവിതത്തെയാണ് അപകടപ്പെടുത്തുന്നു എന്ന ബോധത്തിലേക്ക് നമ്മുടെ സമൂഹം ഉണർന്നേ തിരൂ അല്ലാതെ കൊറോണ വൈറസിനോടുള്ള പോരാട്ടം നമുക്ക് ജയിക്കാനാവില്ല.അതിന് നാം ഓരോരുത്തരുടെയും വിട്ടുവീഴ്ചകളില്ലാത്ത ഒരു മനോഭാവം വളർത്തിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ് ഇതിനു വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം ഈ മഹാമാരിയെ തുരത്താം.


വൈഷ്ണവ് എ.വി
5 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം