പ്രകൃതീ നിൻ മടിത്തട്ടിലുറങ്ങാൻ -
കൊതിച്ചീടുന്നു ഞാൻ പച്ച വിരിച്ച നിൻ മടിത്തട്ട് -
കത്തിക്കരിഞ്ഞു പോകുന്നു തോടും പുഴയും അരുവികളും -
വരണ്ടുണങ്ങുന്നു കാത്തിരിക്കുമീ
ആഘോഷങ്ങളെല്ലാം പോയ് മറഞ്ഞീടുമീ കാലങ്ങളിൽ
നാടിൻ ശത്രുവായ് മാറുന്നു വൈറസുകൾ കാർന്നുതിന്നു മീ മനുഷ്യജീവിതങ്ങൾ
ദുസ്സഹനമായ് തീർത്തിടും ഭൂമിയെ വിഴുങ്ങുമീ മഹാ മാരിയെ
ചെറുത്തിടാം നമുക്കൊറ്റ മനസ്സുമായി