എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ പരിസ്ഥിതി - ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി - ലേഖനം
" ശ്വസനം ആരോഗ്യത്തിന് ഹാനികരം "

വൻ നഗരങ്ങളിൽ അധികം വൈകാതെ പ്രത്യക്ഷപ്പെടാൻ ഇടയുള്ള മുന്നറിയിപ്പാണിത്. കാരണം ലോകനഗരങ്ങളിൽ പലതിനേയും വായു ശ്വസിക്കാൻ കൊള്ളാത്തത്ര മലിനമാക്കിയിരിക്കുന്നു. ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവും വലിയ വില്ലൻ കാർബൺഡൈഓക്സൈഡ് ആണ് . ലോകത്തിൽ ഏറ്റവുമധികം വായു മലിനീകരണമുള്ള പത്തു നഗരങ്ങളിൽ ഏഴും ഇന്ത്യയിലാണ്. ഡൽഹിക്കു സമീപമുള്ള ഗുരുഗ്രാം ആണ് ഇതിനു മുന്നിൽ. ലോകത്തിൽ ഏറ്റവുമധികം വായുമലിനീകരണമുള്ള തലസ്ഥാന നഗരങ്ങളിൽ ആദ്യ സ്ഥാനങ്ങളിലാണ് ഡൽഹി. യാത്രകൾ എളുപ്പമാക്കിയെങ്കിലും വിമാന എഞ്ചിൻ ഉണ്ടാക്കുന്ന ശബ്ദമലിനീകരണം വളരെ വലുതാണ്. അതിലും മാരകമാണ് എഞ്ചിൻ പുറത്തുവിടുന്ന കാർബൺഡൈഓക്സൈ ഡ് , കാർബൺ മോണോക്സൈഡ്, ബ്ലാക്ക് കാർബൺ എന്നിവ. ആഗോളതാപനം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇന്ത്യയിൽ ഹിമാലയത്തോളം എത്തിയിരിക്കുന്നു. താപനിലയിലെ മാറ്റം അവിടത്തെ സസ്യങ്ങളെയും ജന്തുക്കളേയും ജലസ്രോതസ്സുകളേയും ദോഷകരമായി ബാധിക്കുന്നുണ്ട്. കാലാവസ്ഥാമാറ്റം ഏറ്റവും ദോഷകരമായി ബാധിക്കുന്ന ഭൂപ്രദേശങ്ങളിൽ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ 64 വർഷത്തിനിടയിൽ ഒരു ലക്ഷം പേരാണ് പ്രളയം മൂലം ഇന്ത്യയിൽ മരിച്ചത്. കാലാവസ്ഥാ മാറ്റം മൂലം വരാൻ പോകുന്ന വൻവി പത്തിനെക്കുറിച്ച് ലോകം പതിയെ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ലോകരാജ്യങ്ങൾ ചേർന്ന് പല അന്താരാഷ്ട്ര ഉടമ്പടികളും ഇക്കാര്യത്തിൽ ഒപ്പുവച്ചു.


ഹരിഹരൻ . കെ എസ്
5 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം