എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന മഹാ വിപത്ത്

കൊറോണയെന്ന മഹാ വിപത്ത്


ഈ വെക്കേഷൻ നാളുകൾ ഉല്ലാസ പൂരിതമാക്കുവാൻ ഒരുപാടു കാര്യങ്ങൾ മനസ്സിൽ പകരുതി വച്ചിരുന്നു. എന്നാൽ എല്ലാവരുടെയും സന്തോഷം തല്ലിക്കെടുത്താൻ കോവിഡ് -19എന്ന മഹാമാരി വന്നെത്തി. രണ്ടു മാസം വേനൽ അവധിയിൽ ആർത്തുല്ലസിക്കാൻ, വിഷുകാലത്ത് പുത്തനുടുപ്പും അമ്മുമ്മ ഉണ്ടാക്കുന്ന വിഷുക്കണിയും രാവിലെ എല്ലാവരും തരുന്ന കൈനീട്ടവും ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയും എല്ലാം കൊറോണ വൈറസ് നഷ്ടപ്പെടുത്തി. പൂരവും പൂക്കളും പുലരിയും നഷ്ട്ടപ്പെട്ട കാലം. ഇതൊക്കെ എന്ന് തിരിച്ചു വരും എന്നറിയില്ല.

കൊറോണ വൈറസിനെ കണ്ടുപിടിക്കാൻ പ്രയാസമാണെങ്കിലും ഇതിന്റെ ഉത്ഭവം ചൈനയിലാണ് എന്ന് കണ്ടെത്തി. ഒടുവിൽ അത് പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ചു. ഇന്ത്യയിലും എത്തി. കൊറോണ കാരണം നമ്മൾ ഒരുപാട് കഷ്ടപ്പെടുന്നു. പല സ്ഥലങ്ങളും അടച്ചു പൂട്ടിയിരിക്കുന്നു. ഒരുപാട് ആൾക്കാർ നിരീക്ഷണത്തിലും. കുറെ ആൾക്കാർ ഈ രോഗം കാരണം മരണപ്പെടുകയും ചെയ്തു. ഇതിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കഴിയുന്നതും വീട്ടിൽ തന്നെ ഇരിക്കുക, പുറത്തു പോകുമ്പോൾ സാമൂഹിക അകലം പാലിക്കുക, മാസ്ക്ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുക.ഈ കാര്യങ്ങൾ എല്ലാവരും കൃത്യതയോടെ ചെയ്യുക. എന്നാൽ നമുക്ക് ഈ രോഗത്തിൽ നിന്നും രെക്ഷ നേടാൻ കഴിയും. നമ്മൾ കൊറോണ വൈറസ് എന്ന മഹാമാരിയിൽ നിന്നും മുക്തി നേടിയ ലോകത്തിനു വേണ്ടി കാത്തിരിക്കുന്നു. അതിലൂടെ എല്ലാവരുടെയും സന്തോഷം തിരിച്ചു വരട്ടെയെന്നു പ്രാർത്ഥിക്കുന്നു.


കൃഷ്ണപ്രസാദ് . വി.വി
5 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം