പ്രകൃതി ഇതെന്തു വികൃതി
വന്നു നീ ഓഖിയായി,
നിപ്പയായി പ്രളയമായി...
ഇന്നിതാ വൈറസിൻ രൂപ
മാ യി കൊറോണ യാ യി
നാളെ നീയെൻ
മുന്നിലെങ്ങനെ?
ഭീതിയോടെ കാത്തിരിപ്പൂ ..
എത്ര പാടി പഠിച്ചു
നിന്നെക്കുറിച്ചു നാം
പാഠങ്ങളെല്ലാം
പ്രഹസനമാക്കിയല്ലോ നാം
ഒടുവിൽ ക്രോധയായി
വന്നുനീയെൻ മുന്നിൽ
ഭയന്നിരുന്നു മുറിക്കുള്ളിൽ നാം
ജാഗ്രതയോടെ വിളിച്ചു നാം "ലോക്ക് ഡൗൺ "
ഒറ്റയാണ് നാം
ഇന്ന് ഒന്നാണ് നാം.....