എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ഈ ഭൂമി ആരുടേത്?
ഈ ഭൂമി ആരുടേത്? സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ "-ഇന്ന് ലോകത്തുള്ള എല്ലാ ജനങ്ങളും പ്രാർത്ഥിക്കുന്നത് ഒരു പക്ഷേ ഈ വാക്കുകളായിരിക്കും. ഈ ഒരവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിച്ചതാരാണ്? ഉത്തരം ലളിതം. നാം മനുഷ്യർ തന്നെ. മനുഷ്യരുടെ അതിരു കടന്ന ഉപഭോഗ ആസക്തിയും പ്രകൃതിയോടുള്ള മനുഷ്യ പറ്റില്ലാത്ത ചൂഷണവുമെല്ലാം ഇതിന് കാരണമാണ്. ഇനി വരുന്നൊരു തലമുറയ്ക്ക് കൂടി ബാക്കിയാക്കാനുള്ളതാണ് ഈ ലോകവും അതിന്റെ ചുറ്റുപാടും എന്ന് നാം തിരിച്ചറിയാതെ പോയതാണ് ഈ ദുരന്തത്തിനെല്ലാം കാരണം. നമ്മുടെ പൂർവ്വികർ മനുഷ്യരെ പോലെ തന്നെ അവന്റെ സഹ ജീവികളെയും സ്നേഹിച്ചിരുന്നു. ശാകുന്തളത്തിലും രാമായണത്തിലും മഹാഭാരതത്തിലുമൊക്കെയുള്ള ഉദാഹരണങ്ങൾ ഇതിന് തെളിവാണ്.മാനും മുയലും കുരങ്ങനും ഹംസവും ആനയും ഗരുഡനും പാമ്പുമൊക്കെ മനുഷ്യരുടെ മിത്രങ്ങളായി ഉള്ള എത്രയെത്ര കഥകൾ, പുഴയും കുന്നും കടലും കാടും അതിലെ കഥാപാത്രങ്ങളാണ് . എന്നാൽ ഇന്നോ?നമ്മുടെ കഥകളിലോ സിനിമകളിലോ ഇവയ്ക്കൊന്നിനും വലിയ സ്ഥാനമില്ല'. മനുഷ്യന്റെ ആർത്തി മൂത്ത അഹങ്കാരത്തിൽ അവന് അവനെപ്പറ്റി ചിന്തിക്കാനേ സമയമുള്ളൂ. മറ്റുള്ളവയെല്ലാം അവന്റെ കാൽക്കീഴിൽ ആണെന്നാണ് ആധുനി മനുഷ്യന്റെ ധാരണ.ഈ പ്രപഞ്ചത്തിന്റെ അധിപൻ താനാണെന്ന ധാരണയോടെ അവൻ പ്രകൃതിയെയും സർവ്വജീവജാലങ്ങളെയും തന്റെ പരിധിയിലാക്കി.അമിതമായ ചൂഷണം കാരണം നമ്മുടെ പരിസ്ഥിതിക്ക് കോട്ടം തട്ടി. വായുവും വെളളവും മണ്ണും അവർ മലിനമാക്കി. മരങ്ങളായ മരങ്ങളെല്ലാം മുറിച്ചുമാറ്റി വികസനത്തിന്റെ പേരിൽ കുന്നുകൾ ഇടിച്ചു നിരത്തി കാട് വെട്ടിത്തെളിച്ചു. ഭൂമിയുടെ ഉള്ളറകൾ തുരന്നു. ജലാശയങ്ങൾ വറ്റി. പുഴകൾ ഭൂമിയുടെ കണ്ണീരായി.കാലം തെറ്റി. പേമാരി പ്രളയമായി. കൊടുങ്കാറ്റും ഭൂമികുലുക്കവും മാറാരോഗങ്ങളും പല തരം പകർച്ചവ്യാധികളും കൊണ്ട് മനുഷ്യനിന്ന് പൊറുതിമുട്ടാൻ തുടങ്ങി. ഭൂമാതാവ് മുണ്ഡിത ശിരസ്ക്കയായി, ഭ്രഷ്ടയായി, മക്കളാൽ മാനഭംഗപ്പെട്ട് അലയുകയാണ്.ഇനി അവൾക്ക് രക്ഷ ആര്? തീർച്ചയായും ഒരു പുനർവിചിന്തനത്തിന് സമയമായി. കുന്നുകൾ, പുഷ്പിക്കുന്ന കാടുകൾ, സംഗീതം പൊഴിക്കുന്ന അരുവികൾ ഇതൊക്കെ ഉളള, നമ്മുടെ പഴയ നാട് നമുക്ക് തിരിച്ചുപിടിക്കാൻ ശ്രമിക്കാം. നമ്മൾ കുട്ടികൾ അല്ലാതെ പിന്നാരാണ് ആ ദൗത്യം ഏറ്റെടുക്കേണ്ടത്.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം