കയറൂരി വിട്ട കുതിരയെ പ്പോലെ
നിൽപ്പുറയ്ക്കാതോടുന്നു നിമിഷസൂചി.
നിമിഷസൂചിയ്ക്കോ സമമാം മനുഷ്യന്റെ
ഹൃദയമിടിപ്പിന്റെ താളം.
സമയം ചിലർക്കോ മെല്ലെ മെല്ലെയും
മറ്റുചിലർക്കതിവേഗവും.
ദുഃ ഖം വരും വേളയിലാധി --
യേറുന്ന മനുഷ്യനെ പോലെ സമയവും.
പക്ഷേ, പരലോകമവനെയലിംഗനം ചെയ്താൽ
മനുഷ്യന്റെ മിടിപ്പു നിലയ്ക്കും.
സമയമോ വേഗത തെല്ലും കുറയ്ക്കില്ലതാ -രെയും കാത്തു നിൽക്കാ തോടും.
ഒന്നുമേ കാത്തു നിൽക്കാതോ ടും.