എ. യു. പി. എസ്. അടക്കാപുത്തൂർ ‍/അക്ഷരവൃക്ഷം/കാവതി

Schoolwiki സംരംഭത്തിൽ നിന്ന്
കാവതി

മിനു:       കാവതീ, എനിക്കു ദാഹിച്ചിട്ടു വയ്യ

കാവതി:  മിനു വാ ,നമുക്ക് ആ വീട്ടിൽ പോവാം

മിനു:        അവിടെ വെള്ളം ഉണ്ടാവുമോ ?

കാവതി: ഉം ,ഉണ്ടാവും .വാ

ഇപ്പോൾ കുറെയായിട്ട് ഈ നാട്ടിലെല്ലാം നല്ല വൃത്തിയാ

മിനു:        എല്ലാവർക്കും ശുചിത്വബോധം വന്നു ല്ലേ ....

ഇവിടെ നിന്നോ  ?

കാവതി:  അതെ ,ഈ വീട്ടിൽ നമുക്ക് വേണ്ടത്ര വെള്ളം കിട്ടും. ഇവിടെയുള്ളവർ നല്ല ആളുകളാ.

മിനു:       പക്ഷേ ഞാനിന്നലെ .........

കാവതി:  അതു പോട്ടെ ,നീ വാ .

അയ്യോ!!! വെള്ളം ആകെ ചീത്തയായിട്ടുണ്ടല്ലോ

മിനു:        ഞാൻ അപ്പോഴും പറഞ്ഞില്ലേ .....

കാവതി:  അതു കുഴപ്പമില്ല ,ഒരു വഴിയുണ്ട് .

മിനു:        എന്താ ..... എന്താ പറയ്

കാവതി:   പക്ഷേ കുറച്ചു നേരം ക്ഷമിച്ച് ഇവിടെയിരിക്കണം

മിനു:        ശരി ,ഐഡിയ പറ

കാവതി:  ഈ വീട്ടിലെ കുട്ടി പുറത്തിറങ്ങുമ്പോൾ ദേ ആ കാണുന്ന പൈപ്പിൽ നിന്നും തുള്ളിയായി വീഴുന്ന വെള്ളം നീയും ഞാനും തല്ലുകൂടി കുടിയ്ക്കണം .അതു കാണുമ്പോൾ  അവർ  നല്ല വെള്ളം വച്ചു തരും . എങ്ങനെയുണ്ട് ......?

മിനു:       ഇതു നടക്കുമോ ?

കാവതി:  പിന്നെന്താ ,അവർ  ചീത്ത വെള്ളം മാറ്റി നല്ലതു വയ്ക്കാൻ മറന്നതാവും

മിനു:        ഇന്നലെ എന്റെയും എന്റെ മക്കളുടെയും കുളിയും കുടിയുമൊക്കെ ഇവിടെ നിന്നായിരുന്നു .നമ്മൾ തന്നെയാ അത് അഴുക്കാക്കിയത്.

കാവതി:  അവരതു മറന്നു കാണും. ദേ ,ആ കൊച്ചു വരുന്നു .വേഗം വാ

കുട്ടി:      വെള്ളം ചീത്തയായി അല്ലേ ,ഞാനിപ്പോൾ മാറ്റിത്തരാം.

കാവതി:   നല്ല കുട്ടി

മിനു:       ഇപ്പോൾ ഈ വെള്ളത്തിനെന്താ സ്വാദ് ... ഇതു കൊള്ളാം കാവതീ

അങ്ങനെ എല്ലാ കഥയിലെയും പോലെ എന്റെ കഥയിലും നമ്മുടെ ഹീറോ കാവതിയായി.

പിന്നെ ,കൂട്ടുകാരേ ..... ഈ കഥ എന്റെ അനുഭവം തന്നെയാണു കേട്ടോ .നമുക്കീ കഥ നൽകുന്ന സന്ദേശമെന്താ ....?

" എല്ലാ ജീവജാലങ്ങൾക്കും മനുഷ്യരെ പോലെ വൃത്തി പ്രധാനമാണ് .

സ്വന്തം വൃത്തി മാത്രമല്ല ...

നാടിന്റെയും ,നാട്ടുകാരുടെയും

മേഘ.ഒ.വി
6 c എ യു പി സ്കൂൾ അടയ്ക്കാപുത്തൂർ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ