എ. എൽ. പി. എസ്. പെരിഞ്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രമുഖ സ്വാതന്ത്ര്യസമരസേനാനി ശ്രീ വി ആർ കൃഷ്ണനെഴുത്തച്ഛൻ , കവിയും ഗാനരചയിതാവുമായ ശ്രീ മുല്ലനേഴി തുടങ്ങിയവരുൾപ്പെടെ രാഷ്ട്രീയ, സാമൂഹ്യ,വിദ്യാഭ്യാസ, കലാസാഹിത്യ , സാംസ്കാരിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ഒട്ടേറെ വ്യക്തികൾ ആദ്യാക്ഷരം കുറിച്ച പ്രാഥമിക വിദ്യാലയമാണ് പെരിഞ്ചേരി എ എൽ പി സ്ക്കൂൾ .1915 ഒക്ടോബർ 18 ന് വിജയദശമിദിനത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ഇന്ന് പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തുറ്റ കണ്ണിയായി മാറിയിരിക്കുകയാണ്. 1916 ജൂലൈ മാസത്തിൽ ഈ വിദ്യാലയത്തിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. ശ്രീ വി കെ നാരായണൻ എഴുത്തച്ഛൻ പ്രഥമ മാനേജരായിരുന്നു. ശ്രീ ടി വി ശൂലപാണിവാരിയർ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. ഒരു ഘട്ടത്തിൽ അടുത്ത പ്രദേശങ്ങളിലുള്ള എല്ലാ സാധാരണക്കാരുടേയും വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഏക അത്താണിയായിരുന്നു ഈ വിദ്യാലയം. ഈ ഘട്ടത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലായി 800 ൽ പരം വിദ്യാർത്ഥികളും 25 ൽ പരം അദ്ധ്യാപകരും ഉണ്ടായിരുന്നു.

ആദ്യകാല അദ്ധ്യാപകർ
പ്രധാനാദ്ധ്യാപകർ
ശൂലപാണി വാരിയർ
കുഞ്ഞുണ്ണി എഴുത്തച്ഛൻ
രാമൻ നായർ
ബാലകൃഷ്ണൻ എഴുത്തച്ഛൻ
പൊറിഞ്ചു പി എൽ
ഗോപാലൻ എൻ ജി
പി എ ബാലൻ മാസ്റ്റർ
പത്മവല്ലി കെ
അമ്മു കെ വി
പ്രസാദ് എം കെ
മാനേജർമാർ
വി കെ നാരായണനെഴുത്തച്ഛൻ സ്ഥാപക മാനേജർ
കുഞ്ഞിറ്റി എഴുത്തച്ഛൻ സ്ഥാപക മാനേജർ
വി എൻ കൃഷ്ണൻ എഴുത്തച്ഛൻ 79-94
വി എൻ രാമൻകുട്ടി എഴുത്തച്ഛൻ 94-2004
വി എൻ ശങ്കരൻ എഴുത്തച്ഛൻ 2004-08
ഡോ വി കെ പുരുഷോത്തമൻ 2008-10
വി കെ വാസുദേവൻ 2010-12
വി കെ ശശിധരൻ 2013-