എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ/മഹാകവി കെ.എം വറുഗീസ്

1908 ഡിസംബർ 28 ന് ജനിച്ച കെ എം വർഗീസ് മഹാകവി കെ.വി സൈമണിന്റെ സഹോദരപുത്രൻ ആയിരുന്നു.കവി, ജീവചരിത്രകാരൻ,പരിഭാഷകൻ,ലേഖകൻ,നിരൂപകൻ,അനുഗ്രഹീത പ്രഭാഷകൻ എന്നീ നിലകളിൽ പ്രാഗത്ഭ്യം തെളിയിച്ച കെ.എം. വറുഗീസ് എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനുമായിരുന്നു. ക്രിസ്തുദേവ ചരിതം (മഹാകാവ്യം),ഗതസമനയിലെ ക്രിസ്തു, നാസിരകേസരി, ജീവിതമരീചിക, നവീന ഗണിതം, സമകാലീന ഭാരതീയ സാഹിത്യം,നിങ്ങളുടെ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു,പുലർച്ചെ ഒൻപതാം മണി നേരം തുടങ്ങിയവ പ്രധാനകൃതികൾ ആയിരുന്നു. 1994 ഡിസംബർ 12 ന് അദ്ദേഹം അന്തരിച്ചു.