എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/വ്യക്‌തി ശുചിത്വം മാത്രം മതിയോ ?ചിന്തിക്കു

വ്യക്‌തി ശുചിത്വം മാത്രം മതിയോ ?ചിന്തിക്കു


ശുചിത്വം ഒരു സംസ്കാരം തന്നെയാണ് അത് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവികർ. പ്രാചീന കാലം മുതൽ തന്നെ നമ്മുടെ പൂർവികർ ശുചിത്വപരിപാലനത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു. ആരോഗ്യം പോലെ തന്നെ വളരെ പ്രാധാന്യമർഹിക്കുന്നതാണ് ശുചിത്വം. വ്യക്തി ശുചിത്വവും സമൂഹശുചിത്വവും പാലിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

സാങ്കേതിക വിദ്യയുടെ വളർച്ചയിൽ ലോകം വികാസം പ്രാപിച്ചപ്പോൾ നാം പലപ്പോഴും പരിസര ശുചിത്വത്തെ അവഗണിക്കുകയാണ്. വ്യക്തി ശുചിത്വം ഏറെ പ്രാധാന്യം നൽകുന്ന നാം എന്തുകൊണ്ട് നമ്മുടെ പരിസരത്തെഅതേപോലെ പരിഗണിക്കുന്നില്ല. ഉയർന്ന സംസ്കാരവും വിദ്യാഭ്യാസവും ഉള്ള നാം നമ്മുടെ വീടും പരിസരവും മാത്രമേ കാണുന്നുള്ളൂ എന്നതാണ് ഒരു പ്രശ്നം അതുകൊണ്ടാണല്ലോ നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ ആരും കാണാതെ പാത്തും പതുങ്ങിയും വഴിവക്കിലും അയൽക്കാരന്റെ പറമ്പിലും വലിച്ചെറിയുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ.
കൊറോണ എന്ന മഹാമാരി വന്നപ്പോൾ നാമോരോരുത്തരും ജാഗ്രതയോടെ വീടുകളിൽ കഴിയുന്നു. ഈയൊരു സാഹചര്യത്തിൽ നമ്മെ ചിന്തിപ്പിക്കുന്ന ചില പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട് ഡൽഹി പോലുള്ള മഹാനഗരത്തിൽ 80% മലിനീകരണം കുറഞ്ഞുവന്നു. അപ്പോൾ ആരാണ് പ്രകൃതിയെ മലിനപ്പെടുത്തുന്നത് എന്ന് ചിന്തിക്കുക. വ്യക്തിശുചിത്വം പോലെ തന്നെ ഏറെ പ്രാധാന്യമുള്ളതാണ് പരിസരശുചിത്വവും എന്ന് നാം മനസ്സിലാക്കണം.
ഈ കൊറോണ കാലം പാഠമാകട്ടെ

അബിൻ ബി
3 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം