എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 21 ചാന്ദ്രദിനം  

കരിവെള്ളൂർ: ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് കരിവെള്ളൂർ എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു 'ചന്ദ്രനിൽ ഇന്ത്യ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരവും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി  കൊളാഷ് മത്സരവും ചാന്ദ്രദിന ക്വിസും സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.   പോസ്റ്റർ രചന മത്സരത്തിൽ ജിയാ ജയൻ, ദിയാഹരീന്ദ്രൻ, ആരാധ്യ എന്നിവർ വിജയികളായി. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ നവീൻദാസ് ടി വി, ഹർഷിത് എം കെ ഹരിദർശ് യു തുടങ്ങിയ വിദ്യാർത്ഥികൾ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.