ഞെട്ടി വിറച്ചു ഭൂമി, നടുങ്ങി നിവാസികൾ
മരണം വിതക്കും മഹാമാരിയത്രേ
ഒരു നാൾ കേട്ടൂ
"പടരുന്നു ചൈനയിൽ ഒരു മഹാവ്യാധി
മാരകമത്രേ"!
"ചൈനയിലല്ലേ " ആശ്വസിച്ചു, ഞങ്ങൾ
ദൈവത്തിൻ്റെ സ്വന്തം നാട്ടുകാൾ
ഞങ്ങൾക്കുണ്ടാവില്ല രോഗം
പിന്നെ പിന്നെ കേൾക്കാനായ്
എത്തി ആഫ്രിക്കയിൽ ജപ്പാനിൽ പിന്നെ ഈ കൊച്ചു കേരളത്തിലും.
ആരു പടച്ചു വിട്ടതാവോ? എങ്ങനെ ഉണ്ടായതാവോ?
പകച്ചിരിക്കാനാവില്ല തുരത്തണം വൈറസിനെ.
സന്നദ്ധരായ് സർക്കാർ,
രാപ്പകൽ ആരോഗ്യ പാലകർ
ഒറ്റക്കെട്ടായ് കേരള ജനത.
വീട്ടിലിരിക്കണം, അകലം പാലിക്കണം,
കഴുകണം കൈകൾ, അണുവിമുക്തമാക്കണം,
മുഖാവരണം ധരിക്കണം നിർദ്ദേശങ്ങളങ്ങനെ...
പൊട്ടിക്കണം ചങ്ങല പകരരുതിനിയാർക്കും.
ഒന്നിച്ചുനേരിടും തുരത്തീടും കൊറോണയെ.
ഇതു കേരള ജനത. അതിജീവിക്കും ഞങ്ങൾ.