എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/തോൽക്കില്ല നാട്

Schoolwiki സംരംഭത്തിൽ നിന്ന്
തോൽക്കില്ല നാട്
             പുതുവർഷാഘോഷം കഴിഞ്ഞ് ജനുവരി രണ്ടിൻ്റെ തണുപ്പുള്ള പ്രഭാതത്തിലാണ് നവീൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തുന്നത്.എയർ ഇന്ത്യ വിമാനത്തിൻ്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ സ്വന്തം നാടിൻ്റെ മനോഹാരിത നേരിയ പ്രകാശത്തിൻ്റെ മുത്തുകളായി അവൻ കണ്ടു കൊണ്ടിരിക്കുന്നു. വിമാനം നെടുമ്പാശ്ശേരി വിമാനതാവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പ്രവാസ ജീവിതം മതിയാക്കിയുള്ള യാത്രയായതിനാൽ നേരിയ അങ്കലാപ്പ് നവീൻ്റെ മനസ്സിലുണ്ട്. പക്ഷേ ,ജന്മ നാടിൻ്റെ മനോഹരിതയിലേക്കിങ്ങുമ്പോൾ അവനെല്ലാം മറക്കുന്നു. സുഹൃത്തുക്കളെയും ബന്ധുക്കളെയും മുൻകൂട്ടി അറിയിക്കാതെയുള്ള, വരവാണിത്.പെട്ടെന്നവനെ കാണുമ്പോൾ ഉണ്ടാകുന്ന അവരുടെ ഒക്കെ ആകാംക്ഷത നവീൻ മനസിൽ കാണുന്നുണ്ട്. എല്ലാത്തിനും താൽക്കാലിക വിരാമമിട്ട് കൊണ്ട് കോവിഡ് 19 എന്ന മഹാമാരിയുടെ വിദേശ വാർത്തകൾ യാത്രയ്ക്കിടയിലാണ് അവൻ അറിയുന്നത്. അതിൻ്റെ ഭാഗമായി നവീനും ക്വാറൻ്റെെ നിൽ പ്രവേശിക്കണമെന്ന് അവൻ തിരിച്ചറിയുന്നത്. വീടെത്തുന്നതിൻ്റെ മണിക്കൂറുകൾക്ക് മുൻപെ ഭാര്യയെ വിളിച്ച് യാത്രയുടെ കാര്യവും നിബന്ധനയുടെ കാര്യവും ബോധിപ്പിക്കുന്നു. രണ്ടാഴ്ചത്തെ ഏകാന്തവാസത്തിനുള്ള സൗകര്യം വീട്ടുകാർ തരപ്പെടുത്തുന്നു. നീണ്ട ഇട വേളയ്ക്ക് ശേഷം ഉള്ള തിരിച്ച് വരവായിട്ടു കൂടി വീട്ടുകാർ അവനെ നിരീക്ഷണത്തിലിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇതൊരു വെറുപ്പിൻ്റെ ഭാഷയല്ലെന്ന് അവന് നന്നായിട്ടറിയാം.കാരണം ജന്മനാടിൻ്റെ രക്ഷാപ്രവർത്തനത്തിൽ പ്രധാന കണ്ണിയാവുന്നതിൽ അവന് ഏറെ സന്തോഷം.
                  പിന്നീട് പതിനാല് ദിവസം സുഹൃത്ത്ക്കളെയും ബന്ധുക്കളെയും വീട്ടുകാരെയും ഫോണിലൂടെയുള്ള ബന്ധം മാത്രം. എല്ലാവരുടെയും സഹകരണ മനോഭാവം മൂലം അവൻ്റെ മനോധൈര്യം ഏറി ഏറി വന്നു.അതേ മനോധൈര്യത്താൽ 14 ദിവസത്തിന് ശേഷം വിദഗ്ധ പരിശോധനയിൽ വൈറസിൻ്റെ പിടിയിലല്ലായെന്ന് അവന് ബോധ്യമായി.പക്ഷെ അപ്പോഴേക്കും അവൻ്റെ നാട് വൈസിൻ്റെ പിടിയിൽ  അമർന്നിരുന്നു. ചുറ്റും ശൂന്യമായ അന്തരീക്ഷം.എല്ലാവരും അവനവനിലേക്ക് ഒതുങ്ങുന്നു. മനോധൈര്യം മൂലം അവൻ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനും സഹായങ്ങൾ എത്തിക്കാനും രോഗികൾക്ക് മരുന്ന് എത്തിക്കാനും സന്നദ്ധ പ്രവർത്തകരുടെ മുൻപന്തിയിൽ നവീനും.ജന്മനാടിനെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കുകയാണ് അവരുടെ ഒരേയൊരു ലക്ഷ്യം. അതിനവർ വിജയം കൈവരിക്കും. കൊറോണ വൈറസിൻ്റെ ചങ്ങല പൊട്ടിച്ചെറിയും......

 WE  WILL BREAK  THE  CHAIN     

കൃഷ്ണപ്രിയ.കെ
5 D പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ