എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/അകാലത്തിൽ പൊഴിയാതിരിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
അകാലത്തിൽ പൊഴിയാതിരിക്കാൻ


ലോകം മുഴുവൻ ഭയന്നു വിറക്കുമീ
മഹാമാരിയായൊരു കൊറോണ വൈറസ്. 

മനുഷ്യരെ മുഴുവൻ വീട്ടിലിരുത്തി റോഡിലിറങ്ങി വിലസുന്നു വൈറസ്. 

ഈ വിരുന്നുകാരൻ വന്നുകഴിഞ്ഞാൽ 
ബന്ധവും സ്വന്തവും ഒന്നുമില്ല. 

പൊന്നെ മുത്തെ എന്നുവിളിച്ച 
അക്ഷരമാലകൾ ചൊല്ലിത്തന്ന 
അമ്മയും അച്ഛനും ആരുമില്ല. 

അതിഥിയെ ഹൃദയത്തിൽ ചേർക്കുവാൻ മാത്രം പഠിച്ചൊരീ മാനവർക്ക് 
തികച്ചും തിരിച്ചടിയായ് പിന്നാലെയുണ്ടവൻ. 

ഇവനൊരു അതിഥിയല്ല.....

കുശലാന്വേഷണത്തിനൊന്നും വഴിയൊരുക്കാതെ 
 നമ്മോട് ചേർന്നിരിക്കും പിന്നെ കാർന്നുതിന്നും. 

ബന്ധങ്ങൾക്കെല്ലാം വിലങ്ങു വച്ച്
അവന്റെ കുടക്കീഴിൽ നമുക്ക് പോകേണ്ടിവരും.

ഉറ്റതോഴരെ തനിച്ചാക്കി 
അവന്റെ ചട്ടങ്ങൾക്ക് മാറ്റുരക്കാൻ...... 
അകലം പാലിക്കാം..... 
ശുചിത്വം പാലിക്കാം..... 
അകാലത്തിൽ പൊഴിയാതിരിക്കാൻ.

 

ശിവാനി. എം
5 D പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത