പരിസ്ഥിതി
എന്താണ് പരിസ്ഥിതി?.. നാം ജീവിക്കുന്ന ചുറ്റുപാട് എന്ന് ഒറ്റവാക്കിൽ നമുക്ക് പറയാം അപ്പോൾ പരിസ്ഥിതി ഇല്ലെങ്കിൽ നമുക്ക് ജീവിക്കാൻ ആവില്ലെന്ന് ഉറപ്പാണ്. നമ്മുടെ നിലനിൽപിനുവേണ്ടിയെങ്കിലും പരിസ്ഥിതിയെ സംരക്ഷിക്കണം. ഇന്ന് നാം ചെയ്യുന്നതെന്താണ് കാട് മുഴുവൻ വെട്ടി വെട്ടി വെടിപ്പാക്കുന്നൂ പുഴകൾ മലിനമാക്കുന്നു , അങ്ങനെയങ്ങനെ.... ഇതിന്റെ ഫലമോ ? അത് നം ഇന്ന് അനുഭവിച്ചതാണല്ലോ?ഒരു കാലത്ത് ജലക്ഷാമം ആണെങ്കിൽ മറ്റൊരു സമയത്ത് വെള്ളപൊക്കം...... ഇതെല്ലാം നമ്മളെ വളരെയധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇത് ഒരു പരിധിവരെ നമുക്ക് ഒരു പാഠമായി തീർന്നിട്ടുണ്ട്. ഇനിയും നമ്മൾ പ്രവർത്തന നിരതർ ആയില്ലെങ്കിൽ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടിവരും മരം വെച്ച് പിടിപ്പിച്ചും പുഴയെ സംരക്ഷിച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം..
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|