എ.യു.പി.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിശുചിത്വം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ്‌ ആരോഗ്യം. മറ്റ് എന്തൊക്കെ ഉണ്ടായാലും ആരോഗ്യം ഇല്ലാത്ത ജീവിതം നരകതുല്യമായിരിക്കും. എന്താണ് ആരോഗ്യം എന്നാ ചോദ്യത്തിന്റെ ഉത്തരം ഇതാണ്, രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്ക് വഹിക്കുന്നത് പരിസ്ഥിതി ശുചിത്വമാണ്.നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ ഇല്ലാതാക്കുക, അതാണാവശ്യം.ഒരു വ്യക്തി, വീട്,പരിസ്ഥിതി, ഗ്രാമം,നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഘലകൾ വിപുലമാണ്.

ശരീരശുചിത്വം,ഗൃഹശുചിത്വമെന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവേ മുൻപന്തിയിലാണെന്ന് പറയാറുണ്ട്‌.എന്നാൽ പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവ വൃത്തികേടാക്കുന്നതിലും നമ്മൾ മുൻപന്തിയിലാണ്. ഇക്കാര്യത്തെക്കുറിച്ച് വിടെഷികല്ല്ക്കുള്ള മുഖ്യമായ ആരോപണം നമ്മൾ ശുചീകരണത്തിൽ ശ്രധിക്കാത്തവരെന്നാണ്. ഇതിൽ വാസ്തവം ഉണ്ട് താനും.”ദൈവത്തിന്റെ സ്വന്തം നാട്” എന്നാണ് കേരളത്തെപ്പറ്റിയുള്ള ടൂറിസ്റ്റ് വിശേഷണം. പക്ഷെ ചെകുത്താന്റെ വീട് പോലെയാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും വൃത്തികേടായി കിടക്കുന്നത്. നിര്ടെഷങ്ങലോന്നും പാലിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല.പരിസരം വൃത്തികേടാക്കിയാൽ ശിക്ഷയുമില്ല. അതെ സമയം പല വിദേശ രാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ച വരുത്തിയാൽ പോലും വലിയ ശിക്ഷകൾ ലഭിക്കും.ജനങ്ങളിൽ ശുചിത്വബോധവും പൌരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിൻറെ ശുചിത്വം ഓരോ പൌരന്റെയും ചുമതലയായി കരുതണം. നിയമങ്ങൾ അനുസരിക്കാൻ ഉത്സാഹിക്കണം. ഈ ലോകത്ത് ജീവിച്ചു ഈ ലോകത്തെ ഇതുപോലെ തന്നെ വരും തലമുറക്ക്‌ നൽകുക നമുക്ക് നൽകിയിട്ടുള്ള ഒരു വലിയ കടമയാണ്.അത് നാം നിർവഹിക്കുക തന്നെ വേണം. നാം പുറന്തള്ളുന്ന പ്ലാസ്റ്റിക്‌ മാലിന്യങ്ങളും, ഇന്ധന മാലിന്യങ്ങളും കുറയ്ക്കുക, അങ്ങനെ നമ്മുടെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.വൃത്തിയും വെടിപ്പും ഏറ്റവുമധികം ആവശ്യമുള്ള ആശുപത്രികളുടെ ശോചനീയാവസ്ഥ നാമെല്ലാം കാണാറുള്ളതാണ്.

രോഗം വന്നിട്ട് ചികിത്സ തേടുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്. ഈ ചൊല്ല് വളരെ പ്രസിദ്ധമാണല്ലോ. രോഗമില്ലാത്ത അവസ്ഥ കൈവരാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവു വരെ സാധിക്കും.വിധ്യര്തികലായ നമ്മൾ അറിവ് നേടുന്നതിനൊപ്പം ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ആരോഗ്യ ശീലങ്ങൾ.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് ഏറ്റവും മികച്ച മാർഗം.

അനശ്വര ടി.പി.
6 എ.യു.പി.എസ്. കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം