എ.ജെ.ബി.എസ് കുത്തനൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് (ഭയമല്ല ജാഗ്രതയാണ് വേണ്ടത് )

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് (ഭയമല്ല ജാഗ്രതയാണ് വേണ്ടത് )

ഇന്ന് ലോകം വലിയൊരു ദുരിതാവസ്ഥയിലാണ്.കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക്ക് ഡൌൺ ആക്കിയിരിക്കുകയാണ്. ഭൂമിയിൽ ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് 19 എത്തിക്കഴിഞ്ഞു.ലോകമെമ്പാടും മരണനിരക്ക് നാൾക്കുനാൾ പെരുകുകയാണ്.രോഗത്തെ ചെറുക്കാൻ വഴിയറിയാതെ വീടുകളിൽ അടച്ചിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആളുകൾ. രാജ്യങ്ങളെല്ലാം അതിർത്തികൾ അടച്ചു പൂട്ടി സ്വയം തടവറ തീർക്കുന്നു.രാജ്യങ്ങൾക്കിടയിൽ രാവും പകലും മുടങ്ങാതെ പറന്നു കൊണ്ടിരിക്കുന്ന വിമാനങ്ങൾ പറക്കുന്നില്ല.ഒരു കരയിലും അടുപ്പിക്കാനാകാതെ ആഡംബരക്കപ്പലുകൾ കടലിൽ കുടുങ്ങിക്കിടക്കുന്നു.രാജ്യാന്തര സമ്മേളനങ്ങളും കായികോത്സവങ്ങളും ഉപേക്ഷിക്കുന്നു.കഴിവതും വീട്ടിലിരുന്നു ജോലി ചെയ്യാൻ രാജ്യം ജനങ്ങളോട് ആവശ്യപ്പെടുന്നു.യാത്രകൾ അത്യാവശ്യത്തിനു മാത്രം.പൊതു ചടങ്ങുകളും ആഘോഷങ്ങളും ആചാരങ്ങളുമൊക്കെ മാറ്റി വെക്കുന്നു.വിദ്യാഭ്യാസസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നു.ഒരിക്കലും ആളൊഴിയാത്ത തീർത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും വരെ അടച്ചു പൂട്ടി. കൊറോണ ഉറവിടവും വരാനുള്ള കാരണങ്ങളും ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19 .കഴിഞ്ഞ വർഷത്തിലെ അവസാന ദിനം സ്ഥിതീകരിക്കപ്പെടുകയും ഈ വർഷം ലോകമെമ്പാടും കാട്ടുതീ പോലെ പടരുകയും ചെയ്ത ഈ മഹാമാരിയെ 2020 മാർച്ച് 11 നാണു ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്.ചൈനയിൽ ഹ്യുബ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് കൊറോണ വൈറസിന്റെ ഉത്ഭവം.വുഹാൻ സെൻട്രൽ ആശുപത്രിയിലെ ലീ വെൻലിയാങ് എന്ന ഡോക്ടറാണ് പ്രത്യേക തരം ന്യുമോണിയ ബാധിച്ച ഏഴു പേരെ കുറിച്ചുള്ള വിവരം പുറത്തു വിട്ടത്. രോഗലക്ഷണങ്ങൾ സാധാരണ പകർച്ചപ്പനി പോലുള്ള രോഗം തന്നെയാണിത്.പനി ,ചുമ,ശ്വാസതടസ്സം,എന്നിവയാണ് പൊതുലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ ന്യുമോണിയ കടുത്ത ശ്വാസതടസ്സം തുടങ്ങിയവ അനുഭവപ്പെടും.ഈ രോഗത്തിന് മരുന്നോ പ്രതിരോധ വാക്‌സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഇന്ന് ലോകത്തിനു മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി. പടരുന്ന വിധം ശ്വസന കണങ്ങളിലൂടെയാണ് രോഗം പകരുന്നത്.ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ചെയ്യുമ്പോൾ പുറന്തള്ളുന്ന കണങ്ങൾ മറ്റൊരാളിലേക്ക് പ്രവേശിച്ചാൽ രോഗം ബാധിക്കും.വൈറസു ഉള്ളിൽ പ്രവേശിച്ചതിന് ശേഷം രാഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ടു മുതൽ പതിന്നാലു ദിവസം വരെ എടുക്കാം. നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം

  • രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും അകലം പാലിക്കുക
  • കൈകഴുകൽ ഒരു ശീലമാക്കുക
  • കൈകൊണ്ടു കണ്ണ്,മൂക്ക്, വായ,എന്നിവ തൊടാതിരിക്കുക
  • തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക

കോവിഡ് 19 എന്ന ചികിൽസയില്ലാ രോഗത്തെ പേടിച്ചാണ് ഇന്ന് കരയും,കടലും,ആകാശവും,ഒരുമിച്ചു വാതിൽ അടക്കുന്നത്.ഇത്തിരിയില്ലാത്ത ഈ വൈറസിന് മുന്നിൽ ലോകം നിശ്ചലം.നിറവും,മതവും,സ്വത്തും,ഭാഷയും,പദവിയും,രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയേ ഇപ്പോൾ നമുക്ക് മുന്നിലുള്ളൂ.വീട്ടിലിരിക്കുക........അതിലൂടെ നാടിനൊപ്പം ചേരുക. മഹാപ്രളയത്തിൽ ഒന്നിചു നിന്നവരാണ് നാം.ഈ മഹാമാരിയിലും നമുക്ക് അങ്ങനെ തന്നെ തുടരാം.

ശിവനന്ദ് .കെ.എൽ
4 എ എ.ജെ.ബി.എസ്.കുത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം