സഹായം Reading Problems? Click here


എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/കോവിഡും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡും പ്രകൃതിയും


എന്താണ് ഇവ തമ്മിലുള്ള ബന്ധം വളരെ വലിയ ബന്ധമുണ്ടെന്ന് നിത്യേന വാർത്തകളിലൂടെ നമുക്ക് മനസ്സിലാക്കാം അങ്ങനെയെങ്കിൽ എന്താണ് കോവിഡ എന്നറിയണം.

 ചൈനയിലെ വൂഹാൻ എന്ന സ്ഥലത്താണ് ഇത് ആദ്യം ചൈനക്കാരുടെ ഭക്ഷണരീതിയാണ് ആണ് ആണ് കോവിഡ് 19 എന്ന് കൊറോണ വൈറസ്റസ് ഉണ്ടാകാൻ ഇടയാക്കിയതെന്നും പറയപ്പെടുന്നു.
 
മറ്റു രാജ്യങ്ങളിലേതുപോലെ അല്ല ചൈനയിലെ ഭക്ഷണരീതി പുഴു, പാറ്റ, പഴുതാര മറ്റു വന്യമൃഗങ്ങൾ തുടങ്ങിയവയെ കൊന്ന്വേവിച്ചും വേവിക്കാതെയും ഭക്ഷിക്കുന്നു.

അങ്ങനെ ഉറുമ്പുതീനി എന്ന് ജീവിയിൽ നിന്നാണ് മനുഷ്യനിലേക്ക് വൈറസ് പടർന്നുപിടിച്ചത് എന്നും പറയപ്പെടുന്നു. കൊറോണ വൈറസിന്ംജനിതകഘടനയിൽ മാറ്റമുണ്ടാക്കാൻ സാധിക്കും എന്നതിനാലാണ് ഇത് ഒരു മഹാമാരിയായി മാറിയത് എന്നും പറയപ്പെടുന്നു. ഇത് സമ്പർക്കത്തിലൂടെ പടർന്നു പിടിക്കാൻ തുടങ്ങി. ഇത് ആളുകൾ ഇലൂടെ ലോകം മുഴുവൻ വ്യാപിച്ചു .ഓരോ രാജ്യത്തും ലക്ഷക്കണക്കിന് ആളുകൾക്ക് രോഗം പിടിപെട്ടു. ഒരു ലക്ഷത്തിൽപരം ആളുകളുടെ മരണത്തിനും ഇടയായി. സമ്പർക്കത്തിലൂടെ പകരുന്നത് കൊണ്ട് എല്ലാ രാജ്യങ്ങളും ലോൺ പ്രഖ്യാപിച്ചു.ഇതോടെ ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞു. മനുഷ്യൻ ഒരു സാമൂഹിക ജീവി ആയതുകൊണ്ട് പൂർണമായും ഇത് നടപ്പിലാക്കാൻ കഴിയില്ല. അതിനാൽ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങാൻ ആളുകളോട് ആവശ്യപ്പെട്ടു . സ്കൂളുകൾ, കടകൾ, ഷോപ്പിംഗ്മാളുകൾ,ംഹോസ്റ്റലുകൾ
പള്ളികൾ കൾ ഹോട്ടലുകൾ അമ്പലങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങളെല്ലാം അടച്ചുപൂട്ടി . ദിവസങ്ങളോളം ഉള്ള അടച്ചുപൂട്ടൽ തുടർന്നതോടെ പ്രകൃതിക്കുതന്നെ വലിയ മാറ്റമാണ് ഉണ്ടായത്. ഈ മാറ്റം നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കിയാൽ മനസ്സിലാവും. റിയാലിറ്റി ഷോകളും സീരിയലുകളും എല്ലാം നിർത്തിയതിനാൽകുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം സമയം ചെലവഴിക്കാനും സംസാരിക്കാനും തുടങ്ങി. വാഹനങ്ങളുടെ പുകയും പാട്രിക് കളിൽനിന്നും ഉള്ള മാലിന്യങ്ങളും പുറന്തള്ളാൻ അതിനാൽ അന്തരീക്ഷമലിനീകരണവും വായുമലിനീകരണവും കുറഞ്ഞു. രാവിലെ എഴുന്നേൽക്കുമ്പോൾ കിളികളുടെ കിലുകിലു ശബ്ദം എല്ലാം എല്ലാം കേൾക്കാം ആകാശത്തിന് ന അതിന് പഴയതിനേക്കാൾ നീല നിറവും ഭംഗിയും.പഞ്ചാബിലെ കെട്ടിടങ്ങൾക്കു മുകളിൽ നിന്ന് നോക്കുമ്പോൾ ഹിമാലയ പർവ്വതത്തിന്റെ ഒരുഭാഗം കാണാമെന്നും അതിൻറെ ഫോട്ടോയും അടക്കം നമ്മുടെ ദിനപത്രങ്ങളിൽ ദിവസങ്ങൾക്കും മുമ്പ് അച്ചടിച്ചുവന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. 30 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഈ കാഴ്ച എന്നാണ് അവിടുത്തുകാർ പറയുന്നത് തത്രെ.30 വർഷത്തിനു ശേഷം നമ്മുടെ രാജ്യം ഇങ്ങനെയെങ്കിൽ മറ്റു രാജ്യങ്ങളുടെ അവസ്ഥ എന്താണ് ആണ് ? എന്തിനധികം ഡൽഹിയിൽ ശുദ്ധവായു ശ്വസിക്കാൻ കഴിയാതെ മൂക്കും, വായും പൊത്തി ജനങ്ങൾ നടന്നതും ഒരു ദിവസം വാഹനം നിയന്ത്രണം ഉണ്ടായതുമെല്ലാം വാർത്തകളിൽ നിറഞ്ഞത് ഈ അടുത്തകാലത്താണ്.

എത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായാലും മനുഷ്യർ ഇതുകൊണ്ടൊന്നും പഠിക്കുകയില്ല.
'ഇതും കഴിഞ്ഞു പോകും' എന്ന് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നിരുന്നു അതുപോലെ,ഇപ്പോൾ നമ്മൾ കണ്ണിൽ കാണാൻ കഴിയാത്ത ഈ സൂക്ഷ്മജീവിക്കു മുന്നിൽ പകച്ചുനിൽക്കുകയാണ് എങ്കിലും ഇതിനെയും നമ്മൾ അതിജീവിക്കും.

ഒരു പക്ഷേ നമ്മൾ കമ്പ്യൂട്ടറിലെ വൈറസിനെ തന്നെ ഇല്ലാതാക്കാൻ ആന്റിവൈറസിനെ കയറ്റിവിടാറില്ലേ അതുപോലെ പ്രകൃതിയും അതിൻറെ സ്വയം സംരക്ഷണത്തിനായി കണ്ടെത്തിയത് ആവാം ഈ കോവിഡ് 19 എന്ന വയറസിനെ.
                     
 

അഞ്ജന.എ.ബി.
VI.C എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - ലേഖനം