ഇന്ന് നമ്മൾ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒന്നാം ലോക രാജ്യങ്ങൾ പോലും ഈ കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു. എന്നാൽ നമ്മുടെ കൊച്ചു കേരളം പൊരുതി ജയിക്കു കയാണ്. ഏവരും ഒത്തൊരുമിച്ച് ഉള്ള കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ മഹാമാരിയെ ചെറുക്കാൻ നമുക്ക് സാധിച്ചത്. ലോക മാധ്യമങ്ങൾ വരെ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും ഒപ്പം ഓരോ വ്യക്തിയും പൗരബോധത്തോടുകൂടി പ്രവർത്തിച്ചത് കൊണ്ടാണ് നമുക്ക് ഇത് സാധ്യമായത്. സ്വന്തം സുരക്ഷ വകവയ്ക്കാതെ മുന്നിട്ടിറങ്ങിയ ഓരോ ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.