എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/അവഗണനക്കു കിട്ടിയ പ്രതിഫലം.

Schoolwiki സംരംഭത്തിൽ നിന്ന്
അവഗണനക്കു കിട്ടിയ പ്രതിഫലം


കിഴക്കേക്കര എന്ന മനോഹരമായ ഗ്രാമം അറിയപ്പെട്ടിരുന്നതു തന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലായിരുന്നു. കുറേ കാലങ്ങൾക്കുമുമ്പേ നടന്ന ഒരു സംഭവം മൂലമാണ് ഇന്നും ഈ ഗ്രാമം പ്രകൃതിയുടെ ശാലീനതയിൽ മുങ്ങി കിടക്കുന്നത്. എങ്കിൽ വരൂ നമുക്ക് ആ കഥയിലേയ്ക്ക് ഒന്ന് എത്തിനോക്കാം.
ഏകദേശം ഒരു പതിനഞ്ച് കൊല്ലങ്ങൾക്ക് മുമ്പേ ഒള്ള ഒരു കഥയാണ് ഇത്. അന്ന് അവിടെ മുഴുവനും വൃത്തിഹീനമായി കിടക്കുകയായിരുന്നു. പല തരത്തിലാണ് ഈ പ്രശ്നം അവരെ ബാധിച്ചിരുന്നത്. അന്ന് അവിടെ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനായി പല സ്ഥലങ്ങളിലും വലിയ ചവറ്റുകൊട്ടകൾ ഉണ്ടായിരുന്നു. ഇതായിരുന്നു പ്രശ്നങ്ങൾക്കൊക്കെ തുടക്കം. ഒരിടത്ത് മാത്രമല്ല പല പൊതുസ്ഥലങ്ങളിലും ഇത് ഉണ്ടായിരുന്നു. ആദ്യം എല്ലാവരും നല്ലതാണ് ഇത് എന്നു കരുതിയിരുന്നു. എന്നാൽ പോകെ പോകെ അത് ഇങ്ങനെ ഒരു പ്രശ്നം ആകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല . തുടക്കത്തിൽ ആളുകൾ പ്ലാസ്റ്റിക് കവറുകളും മറ്റും കുപ്പത്തൊട്ടിയിൽ തന്നെ ഇട്ടിരുന്നു അങ്ങിനെ അത് അവർക്ക് ഒരു ശീലമായി. ഇങ്ങിനെ ഇരിക്കെയാണ് കുപ്പ കൊണ്ടുപോകാൻ വരുന്നവർ വരവു നിർത്തിയത്. പിന്നെ അവിടെ ഒരു കൂമ്പാരം പോലെ കുപ്പ കൂടിക്കിടന്നു. ഈ കുപ്പയിൽ നിന്നുള്ള രൂക്ഷമായ ഗന്ധം അസഹനീയമായിരുന്നു. ആ കൂമ്പാരമങ്ങിനെ കൂടി കൂടി നടവഴിയിലേക്കും തോടുകളിലേക്കും പുഴകളിലേക്കും എത്താൻ തുടങ്ങി. അങ്ങിനെ പൊതുസ്ഥലങ്ങൾ മലിനമാകാൻ തുടങ്ങി. ഇത് ആ നാടിനെ നാശത്തിലേക്ക് നയിച്ചു. അത് പല രോഗങ്ങൾക്കും കാരണമായി. ഒടുവിൽ ആ ഗ്രാമം നാമാവശേഷമായി പോകുന്നത് കണ്ടപ്പോൾ ആളുകൾ പരാതി പെടാൻ തുടങ്ങി. ഒരു പാട് പരാതികൾക്ക് ഉടുവിൽ ആരോഗ്യ പ്രവർത്തകർ നാടിന്റെ അവസ്ഥയെ കണ്ടറിയാൻ വന്നു. വന്നവർ നാടിന്റെ പരിതാപകരമായ അവസ്ഥ കണ്ട് അത് വൃത്തിയാക്കാൻ നടപടി എടുക്കുകയും ചെയ്തു. അങ്ങിനെ ആ ഗ്രാമം അതിന്റെ മനോഹാരിതയെ വീണ്ടെടുത്തു. ഇതിന് ശേഷം അവർ രണ്ട് കാര്യങ്ങൾ മനസ്സിലാക്കി ഒരുമയുണ്ടെങ്കിൽ ഏത് വിപത്തിനേയും തോൽപ്പിക്കാൻ കഴിയുമെന്നും, ഇങ്ങിനെ ഉണ്ടാകാൻ കാരണം നമ്മുടെ അവഗണനയാണ് എന്നും. പിന്നീട് ആ ഗ്രാമം സമൃദ്ധിയുടേയും പ്രകൃതിസംരക്ഷണത്തിന്റെയും ഗ്രാമമായി മാറി. ഇതിൽ നിന്ന് നമുക്ക് ഒരു പാഠം പഠിക്കാം നാം ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധി ഘട്ടവും നേരിടാമെന്നും,മാലിന്യ വിമുക്തമായ പരിസ്ഥിതി നമ്മുടെ ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്നും മനസ്സിലാക്കാം.
       
     

 

അർച്ചന എസ്
6A എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - കഥ