എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/ഇനിയും കേൾക്കാത്ത താരാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയും കേൾക്കാത്ത താരാട്ട്


വിജനമാമീ വഴിയിന്നും ഉറങ്ങുന്നു
 കാൽ പെരുമാറ്റത്തിൻ താരാട്ടു കേൾക്കാതെ
 അരികിലെ പൂമരം പണ്ടേ മരിച്ചു
 ഇതുകണ്ട കൊന്നയുറക്കെ ചിരിച്ചു
 പണ്ടേക്കുപണ്ടേ വ്രണപ്പെട്ടൊരെൻ വേരിലായ്
 തടയുന്നു പിടയുന്നു ഒരു ഞരക്കം
 പാതിയും മുറിഞ്ഞൊരെൻ ചില്ലകൾ വീശി
 മഞ്ഞിച്ച പത്രങ്ങൾ തുടരെയൊന്നാട്ടി
 ഞാനതാ കേൾക്കുന്നൊരച്ഛന്റെ നാദം
 കഥകൾക്കായി മുനിയുന്ന കുരുന്നിനാമോദം

 കുഞ്ഞേ ഞാൻ നിനക്കായി ഒരു കഥ മെനയാം
 നൽ നാല് സോദരരുടെ കഥ പറയാം
 നാലിൽ മുതിർന്നവനാണ് യോഗി
നന്മയാം വിത്തുകളൊന്നുപാകി
 ശ്രേഷ്ഠത കൊണ്ടായി അവനൊരു സന്യാസി
 കാടിന്റെ മർമ്മമറിഞ്ഞവൻ വനവാസി

 രണ്ടാമനാണത്രെ തമ്മിലേ പോരാളി
 ജേഷ്ഠൻ വിതച്ചത് കൊയ്തൊരു കൊലയാളി
 നാളേക്കുവേണ്ടി തളിർത്തൊരു മുളകൾ നശിച്ചു
എല്ലാം അരിഞ്ഞവൻ മുൻപേ ഗമിച്ചു
മൂന്നാമനോ നമ്മെ പോലൊരു മർത്ത്യൻ ദ്രവ്യം ഉണ്ടാക്കും വെറുമൊരു ഭൃത്യൻ
 അവൻ ഒന്നും വിതച്ചില്ല, കൊയ്തില്ല ; പിന്നെ
 നിജമായ് മുളച്ചിടും ഇത്തിൽകണ്ണി കണക്കെ അവനവനു വേണ്ടത് അവൻ പറിച്ചെടുത്തു.

 മതിയാക്കാം കുഞ്ഞേ ഞാൻ മെനഞ്ഞൊരികഥ
 അമ്മതൻ ഉള്ളിൽ കിളിർത്തിടും വ്യഥ
 എങ്കിലുമച്ഛാ നൽ നാലാളിൽ നാലാമനെവിടെ?
 എന്നാ പിഞ്ചുണ്ണി ആരാഞ്ഞു.

 മകനെ നൽ നാലാമനാണോരു മല്ലൻ
 ഇന്നുമീ നാടിനെ വിഴുങ്ങീടും വില്ലൻ
 പ്രാണനിശ്വാസം കവർന്നെടുത്ത്
 സ്വർഗ്ഗപൂവാതിൽ തുറന്ന കള്ളൻ
 സൂര്യനുറക്കറ ഒരുക്കി കുഞ്ഞേ
കാക്കിയണിഞ്ഞൊരു ചെന്നായിൻ പറ്റം
 പിടിമുറുക്കും മുൻപെത്തിടാം വീട്ടിൽ
 ഇനിയും ചില കാലം കഴിയണമാ കൂട്ടിൽ
 ചുറ്റിലുമുള്ളതൊന്നുമ റിയാത്ത മട്ടിൽ

 അച്ഛനുമാപൈതലും നടന്നുനീങ്ങി
 ഒറ്റയ്ക്കായതിൽ ഞാനും വിങ്ങി
ശരിയാണ് കൂട്ടരേ ഈ കഥയും
 കുറയാത്തോരെൻ മനസ്സിൻ വ്യഥയും
 യോഗിയാൽ ഞാനന്ന് വേരുപിടിച്ചു
 പോരാളിയാൽ ഞാൻ തലകുനിച്ചു
 നൽ മർത്യനാൽ പാതിയും ഞാൻ മരിച്ചു
 നാലാമനോ ഒന്ന് പുഞ്ചിരിച്ചു
 പിന്നീട് ജീവന്റെ നാളം അപഹരിച്ചു
 കൂട്ടരേ നിന്റെ ഈ മുഖാ വരണം
നിശ്ചയമാമെനിക്കും കൈ വരണം
 വിജനമാമീ വഴിക്കൊന്നുറങ്ങാൻ
 കാൽ താരാട്ടു തേടിയുറങ്ങുന്നു ഞാൻ..
                 
                
 

നീതു കൃഷ്ണ പി
11 എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്._കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - കവിത