എ.കെ.എം.യു.പി.എസ്സ്, കൊച്ചറ/അക്ഷരവൃക്ഷം/ശുചിത്വം ഓരോ വ്യക്തിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലങ്ങൾ

എവിടെപ്പോയാലും നമ്മൾ പാലിക്കേണ്ട ഒരു കാര്യമാണ് ശുചിത്വം .നമ്മുടെ ശരീരവും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങളിൽ നിന്ന് നമുക്ക് രക്ഷപെടാം .ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുന്നത് മൂലം പകർച്ചവ്യാധികളിൽ നിന്ന് നമുക്ക് രക്ഷ നേടാം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല കൊണ്ടോ കൈകൾ കൊണ്ടൊ മുഖം മറക്കുന്നതുമൂലം വായുവിലെ രോഗാണുക്കളെ തടയാൻ സാധിക്കും .രോഗമുളളവരുടെ അടുത്തേക്ക് പോകാതിരിക്കുക .പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക .കണ്ണ് ,മൂക്ക് ,വായ് എന്നിവയിൽ തൊടാതിരിരിക്കുക .നഖങ്ങൾ കടിക്കാതെ വെട്ടി വൃത്തിയാക്കുക .രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രി കിടക്കുന്നതിനു മുമ്പും പല്ല് തേക്കുക .എല്ലാ ദിവസവും കുളിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുക .ദിവസവും വസ്ത്രങ്ങൾ മാറുകയും കഴുകിയതിനു ശേഷം സൂര്യപ്രകാശത്തിൽ ഉണക്കുകയും ചെയ്യണം .. പഴകിയതും മൂടിവക്കാത്തതുമായ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കരുത് .പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക .വീടിൻ്റെ പരിസരങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ ഇടാതിരിക്കുക .മറ്റുള്ളവരുടെ പറമ്പുകളിലേക്ക് പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് സാധനങ്ങളും വലിച്ചെറിയാതിരിക്കുക .വീടിനു ചുറ്റും വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കക .വീടിൻ്റെ അകം വൃത്തിയായി അടിച്ചുവാരുകയും സാധനങ്ങൾ എല്ലാം ഒതുക്കി വയ്ക്കുകയും വേണം . ടോയ്‌ലെറ്റുകൾ വൃത്തിയായി സൂക്ഷിച്ചിലെങ്കിൽ പാറ്റകളും ഈച്ചകളും മറ്റ് പ്രാണികളും കയറി രോഗാണുക്കൾ പടരുന്നതിന് കാരണമാകും .അതിനാൽ നമ്മൾ എപ്പോഴും ശുചിത്വം പാലിക്കുക .| പേര്= നോബിൾ ആൽബി

ജിയ ജോൺസൺ
5 C [[|എ കെ എം യു പി സ്കൂൾ കൊച്ചറ]]
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം