എത്ര സുന്ദരമാണീ പ്രകൃതി
കാടും പുഴകളും കുന്നിൻ ചെരിവും
ഒത്തിണങ്ങുന്നതാണീ സുന്ദരി
മനുഷ്യന്റെ സ്വാർത്ഥത കൂടിവരുമ്പോൾ
പ്രകൃതിയെ നമ്മൾ കൊന്നൊടുക്കും
കാടിനെ നമ്മൾ വെട്ടി നശിപ്പിച്ചും
പുഴയെ നമ്മൾ നികത്തിയും
വൻകിട ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയും
പ്രകൃതിയെ നമ്മൾ കൊന്നൊടുക്കും
ഇതുകണ്ട പ്രകൃതി പ്രളയവും
മഹാമാരിയും സമ്മാനിക്കും
പ്രളയത്തെ നമ്മൾ അതിജീവിച്ചു
നിപ്പയെ നമ്മൾ തിരിച്ചയച്ചു
കോവിഡ്-19 എന്നാ മഹാമാരിയെ
ഒരുമിച്ചു നമ്മൾ കീഴ്‌പ്പെടുത്തും
പ്രകൃതിയെ നമുക്ക് സ്നേഹിക്കാം
നമ്മുടെ അമ്മയാണീ സുന്ദരി