എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
                                                  അഹ് ! അമ്മേ.... അമ്മേ ..... ചായ. എന്താ ഇവർ സംസാരിക്കുന്നത്. കൊറോണയോ, അതേതാ പുതിയ കഥാപാത്രം? അച്ഛാ നിങ്ങളെന്താ പറയുന്നേ, കൊറോണയോ അതാരാ? മോനേ നമ്മുടെ ലോകത്തെ പിടിച്ചു കുലുക്കുന്ന മഹാരോഗത്തെ കുറിച്ചാ... ഈ രോഗം ലോകം മുഴുവൻ വ്യാപിച്ചിരിക്യാ. ഹോ! അച്ചു നീ നാളെ മുതൽ കളികയാണൊന്നും പോവേണ്ടട്ടോ.... ഹേ !അതെന്താ, ഞൻ പോകും. അമ്മ പറയുന്നത് കേട്ടാ മതി. നീ അറിഞ്ഞില്ലേ പുതിയ രോഗത്തെ കുറിച്ച്. അതെങ്ങന്യാ ഏത് നേരവും കളിക്കാൻ പൊക്കല്ലേ. പത്രൊന്നും വായിക്കുല ചെക്കൻ. പോയി കുളിച്ച് ചായ കുടിക്ക് മേൽ മുഴുവൻ ചെളിയാ. അമ്മേ ഇന്നെന്താ സ്പെഷ്യൽ.... കുന്തം ! ഇവിടെ മനുഷ്യനാകെ ആദി പിടിച്ചിരിക്യാ. ഓ.. ഈ അമ്മ എന്താ ഇങ്ങനെ. ഇവിടെ എന്താ നടക്കുന്നേ അമ്മുമ്മേ.... മോൻ വിഷമിക്കേണ്ട. മോന് വേണ്ടത് അമ്മുമ്മ ഉണ്ടാക്കിത്തരാം. നല്ല അമ്മുമ്മ. അച്ചു ഇവിടെ വാ മോനേ... ആകാശത്തേക്ക് നോക്ക് എത്ര നക്ഷത്രങ്ങളാ... ആ  അച്ഛാ അതാ അമ്പിളി. അച്ചു നേരം ഒരുപാടായി. അച്ഛനും മോനും അകത്തേക്കു കയറിക്കോ ഇതാ ചോറ്. അയ്യേ ഇന്നും പച്ചക്കറിയാ. അച്ഛന് വല്ല ഇറച്ചിയോ മീനോ വാങ്ങിക്കൂടെ... ഒന്ന് കഴിച്ച് പോ ചെക്കാ. കുറച്ച് നാൾ കഴിഞ്ഞാൽ ഇതും കിട്ടൂല. ഓ.  ഞൻ കിടക്കാൻ പോവ്വാ.. എന്റെ ദൈവമേ നാളെ അമ്മ എന്നെ കളിക്കാൻ വിടണേ..
ഹായ്, പന്ത് കളിക്കാൻ ആരും ഇല്ലേ മോനു.... കുട്ടാ... നിങ്ങൾ ആരാ.. ഞാൻ എന്റെ പേര് കോവിഡ് 19. എന്ത്? നീ എന്നെ കുറിച്ച് കേട്ടിട്ടില്ലേ? ടി.വി യിലും ഫോണിലും പത്രങ്ങളിലും എല്ലാം നിറഞ്ഞു നിൽക്കല്ലേ ഞാൻ. നിന്നെ എനിക്കറിയില്ല. ഓ എന്നാ ഒരു പക്ഷെ നിനക്ക് കൊറോണ ആരാന്ന് അറയണ്ടാവും അല്ലേ.? കൊറോണ ആ അറിയാം അമ്മ ഇന്നലെ പറയുന്നത് കേട്ടു. ആ അവനാണ് ഞാൻ . എന്റെ ഓമന പേരാണ് കോവിഡ് 19. ഓഹോ നീയാണല്ലേ അത്? അങ്ങനെയൊന്നുമില്ല അച്ചു. നീയെന്നെ കൂട്ടുകാരണക്കാമോ? ഇല്ല. നിന്നെ എനിക്കറിയില്ല. നിന്റെ വീടെവിടാ? അച്ഛനാരാ? അമ്മയാരാ? നീ എങ്ങനെയാ ഇവിടെ എത്തിയത്? നിന്നെയാരാ ഇങ്ങോട്ട് കൊണ്ടുവന്നത്? ആദ്യം നീ എന്നെ കൂട്ടുകാരനാക്കാം എന്ന് പറ. കൂട്ടുകാരനാക്കാമോ? അത്.... അത് ആ ആക്കാം... എന്റെ പേര് അച്ചു... എന്റെ വീട് ദേ ആ കാണുന്നതാ. എനിക്ക് അച്ഛൻ,, അമ്മ, മുത്തശ്ശി ഒക്കെയുണ്ട്. ഇനി നിന്നെ കുറിച്ച് പറ. പറയാം.ഞാൻ ജനിച്ചത് ചൈനയിലെ വുഹാൻ നഗരത്തിലാണ്. എനിക്ക് വീടില്ല. അച്ഛനില്ല, അമ്മയില്ല ... ഓ അപ്പൊ അനാഥനാണല്ലേ? ഞാൻ മനുഷ്യരുടെ കോശങ്ങളിൽ രോഗം പരത്തുന്ന വൈറസ്. എനിക്ക് ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്. നീയറിയും നിപ്പ..... ഞാൻ വന്നത് ഈ ലോകത്തിലെ മനുഷ്യരെ ഒരു പാഠം പഠിപ്പിക്കാനാണ്. ഈ ലോകത്തിലെ അരലക്ഷം പേരെ ഞാൻ കൊന്നു കഴിഞ്ഞു. എന്റമ്മോ നീയൊരു ഭീകരൻ തന്നെ ! മതി നിർത്തിക്കോ, ഇനി നീ ഞങ്ങളെ ഉപദ്രവിക്കരുത്. പൊയ്ക്കോ ഇവിടുന്ന്... ഇല്ല ഇനിയും ഞാനിവിടെ താണ്ഡവമാടും. ചൈനയും അമേരിക്കയും ഇറ്റലിയും ഞാൻ കൈപിടിയിലൊതുക്കിക്കഴിഞ്ഞു. ഇനി ഇവിടെ ഈ കേരളം.നിന്റെ അവസാനമെത്തിക്കഴിഞ്ഞു രോഗമേ.. നിന്നെ ഇല്ലാതാക്കാൻ ഞങ്ങൾ തുടങ്ങി കഴിഞ്ഞു. അതിനായി ഞങ്ങളോടൊപ്പം ആരോഗ്യ പ്രവർത്തകരും സർക്കാരും കൂടെയുണ്ട്. നിന്നെ തുരത്താനുള്ള മാർഗം ഞങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. ഇല്ല എന്നെ തുരത്താൻ എളുപ്പമല്ല. എനിക്കെതിരായി വാക്‌സിനോ മരുന്നോ ഒന്നും ഇല്ല. എന്തിനാ മരുന്ന്. ഞങ്ങൾ മനുഷ്യർ വിചാരിച്ചാൽ നിപ്പയും പ്രളയവും അതിജീവിക്കാൻ പറ്റിയെങ്കിൽ പിന്നെയാണോ നിന്നെ.... ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞു, നിനക്കെതിരെ പൊരുതാനായി, നീ സൂക്ഷിച്ചോ നിന്നെയും ഞങ്ങൾ അതിജീവിക്കും.
അച്ചു.. മോനേ.... അച്ചൂട്ടാ, എന്തൊക്കയാ നീ ഈ പറയുന്നത്. എണീക്കേടാ, നേരം ഉച്ചയാവാറായി. അവന്റെ ഒരു ഉറക്കം. ശ്ശോ !സ്വപ്നമായിരിന്നോ? കൊറോണ ഒരു വില്ലൻ തന്നെ. മോനേ ആ പത്രം ഇരുന്ന് വായിക്ക്. ഇന്ന് കളിക്കാനൊന്നും പോവണ്ട. ഈശ്വരാ... എത്ര പേരാണ് മരിച്ചത്. നീ എന്റെ കൂട്ടുകാരനല്ല വൈറസ്, ശത്രുവാണ്. നിന്നെ ഞങ്ങൾ അതിജീവിക്കും.

.

കാവേരി. കെ. പി
4 എ എ.എൽ.പി.സ്‍ക‍ൂൾ കൊളക്കാട്ട‍ുചാലി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ