എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/അച്ഛൻ വരുന്നതും കാത്ത്.

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛൻ വരുന്നതും കാത്ത്.

ചൂടിൽ നിന്നും രക്ഷപ്പെടാൻ മുറ്റത്തെ മാവിൻ ചുവട്ടിലിരുന്ന് രമേശ് സാർ തന്ന വെക്കേഷൻ വർക്ക് ചെയ്യുമ്പോഴാണ് വിഷ്ണുവിന്റെ അച്ഛന്റെ സ്നേഹിതനായ വിനു മാമൻ വന്നത്. അമ്മയും വിനു മാമനും എന്തൊക്കെയോ പതുക്കെ സംസാരിക്കുന്നത് കേട്ടു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ കരച്ചിൽ കേട്ടു വിഷ്ണു അടുത്തേക്കു ചെന്നു. അവനെ കണ്ടതും അമ്മ കണ്ണുനീർ തുടച്ചു. വിഷ്ണുവിന് സങ്കടമായി .അമ്മ കരയുകയാണോ? എന്തിനാണമ്മേ കരയുന്നത്? അവനും കരച്ചിൽ വന്നു. ഒന്നും മനസ്സിലാവാതെ അവനും കരയുമ്പോൾ വിനു മാമൻ അവന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു മോൻ വിഷമിക്കരുത് .അച്ഛന് ..... അച്ഛന് സുഖമില്ല. അച്ഛൻ ആശുപത്രിയിലാണ് .പേടിക്കാനൊന്നുമില്ല. വിഷ്ണു വിനു മാമന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഉറക്കെ കരയാൻ തുടങ്ങിയപ്പോഴാണ് ചേച്ചി വരുന്നത് കണ്ടത് .കരയല്ലേ എന്ന് അമ്മയോടും വിഷ്ണുവിനോടും വിനു മാമൻ പറയുന്നുണ്ടായിരുന്നു. ചേച്ചി അടുത്തെത്തിയതും അമ്മ ഉറക്കെ കരഞ്ഞു.ഒന്നും മനസ്സിലാവാതെ ചേച്ചി എല്ലാവരുംടേയും മുഖത്തേക്ക് മാറി മാറി നോക്കി. വിഷ്ണുവിനെ ചേർത്തു പിടിച്ചിരുന്ന വിനു മാമന്റെ കൈകൾ പതുക്കെ വിടി വിച്ചു കൊണ്ട് മാവിൻ ചുവട്ടിൽ പോയിരുന്ന് കരഞ്ഞു. ആരൊക്കെയോ വീട്ടിലേക്കു വരുന്നു .അവരെ സമാധാനിപ്പിക്കുന്നു. വിഷ്ണുവിന് സങ്കടം കൂടി വന്നു. അച്ഛന് ഇവിടെ തന്നെ പണിയ്ക്ക് പോകാമായിരുന്നില്ലേ? നമുക്കൊരു വീടു പണിയണം. മക്കളെ പടിപ്പിക്കണം. അച്ഛൻ ഗൾഫിൽ പോവുന്നതിനു മുമ്പ് അമ്മയോട് പറയുന്നത് അവൻ കേട്ടിട്ടുണ്ട്. പാവം അച്ഛൻ..... ഇതു പോലെ ആയിരുന്നില്ലേ കുറേ മാസങ്ങൾക്ക് മുമ്പ് റാസിലിന്റെ വീട്ടിലേക്കും ആളുകൾ വന്നിരുന്നത് . അന്ന് അവന്റെ ഉപ്പ ദുബായിൽ നിന്നും മരിച്ച വിവരം അറിഞ്ഞിട് വന്നതായിരുന്നെന്ന് അമ്മ പറഞ്ഞിരുന്നു . അപ്പോൾ .... അപ്പോൾ ...... അച്ഛനും..... അവൻ അമ്മയുടെ അടുത്ത് പോയിരുന്ന് കരഞ്ഞു കൊണ്ട് ചോദിച്ചു. അമ്മേ...... ഇനി അച്ഛൻ വരില്ലേ? ഇനി ഒന്നും വാങ്ങി തരാൻ അച്ഛനുണ്ടാവില്ലേ? അമ്മയ്ക്കു സങ്കടം കൂടി വന്നു. പേടിക്കാനൊന്നുമില്ല .നിരീക്ഷണത്തിലാണ് എന്നാണ് അറിയിച്ചത്. വിനു മാമൻ അതും പറഞ്ഞു കൊണ്ട് പുറത്തേക്കു പോയി . വിഷ്ണു മാവിൻ ചുവട്ടിൽ പോയി പുസ്തകം ചേർത്തു പിടിച്ചു. അച്ഛന്റെ അസുഖം വേഗം മാറണേ...... അച്ഛനെ രക്ഷിക്കണേ..... അച്ഛൻ വേഗം തിരിച്ചു വരണേ എന്നു പ്രാർത്ഥിക്കു മ്പോൾ വിനു മാമൻ പുറത്തേക്കു പോയതിനേക്കാളും വേഗത്തിൽ തിരിച്ചു വരുന്നുണ്ടായിരുന്നു .

ശബരി കൃഷ്ണ.ഇ
III B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ