ചന്നം പിന്നം മഴ പെയ്തു
മുറ്റം നിറയെ മഴവെള്ളം
വയലുകൾ നിറയെ മഴവെള്ളം
പുഴകളിലെല്ലാം മലവെള്ളം
തോടുകൾ നിറയെ ചെളി വെള്ളം
പേക്രോം പേക്രോം തവളകൾ പാടി
മീനക്കളയ്യാ തുള്ളിച്ചാടി
തുമ്പികളാകെ പാറിപ്പാറി
താറാക്കൂട്ടം നീന്തി രസിച്ചു
ചന്നം പിന്നംമഴ പെയ്തു
ഹാ ഹാ ഹാ ഹാ മഴ പെയ്തു