സഹായം Reading Problems? Click here


എ.എൽ.പി.എസ് മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/സ്വരാക്ഷര കവിത

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്വരാക്ഷര കവിത

 
അ - അകലം പാലിക്കണം ശരീരങ്ങൾ
ആ - ആൾക്കൂട്ടം ഒഴിവാക്കാം
ഇ - ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകാം
ഈ - ഈശ്വര തുല്യരാം ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാം
ഉ - ഉപയോഗിക്കാം മുഖാവരണം
ഊ - ഊഷ്മളമാക്കാം കുടുംബബന്ധങ്ങൾ സ്നേഹിച്ചും സഹായിച്ചും
ഋ - ഋഷിവര്യരെപ്പോൽ ധ്യാനം ചെയ്യാം
എ - എപ്പോഴും ശുചിത്വ മന്ത്രമോതിടാം
ഏ - ഏർപ്പെടാം കാർഷിക വൃത്തിയിൽ ഈ ഒഴിവു വേളയിൽ
ഐ - ഐക്യത്തോടെ നിയമം അനുസരിച്ച് മുന്നേറാം
ഒ - ഒഴിവാക്കാം യാത്രകൾ കുടുംബത്തോടൊപ്പമിരിക്കാം
ഓ - ഓടിച്ചിടാം കൊറോണയെന്ന മഹാമാരിയെ
ഔ - ഔഷധത്തേക്കാൾ പ്രധാനമല്ലോ പ്രതിരോധം
അം - അംഗബലം കുറയാതെ നാടിനെ കാത്തിടാം കരുതലോടെ..
ഹാദി ഹംദാൻ
4A എ.എൽ.പി.എസ് മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത